വന്‍ താരനിരയുമായി ‘ടെസ്റ്റ്’; റിലീസ് അപ്‌ഡേറ്റ് ഇങ്ങനെ

കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവന്നത്.

വന്‍ താരനിരയുമായി ‘ടെസ്റ്റ്’; റിലീസ് അപ്‌ഡേറ്റ് ഇങ്ങനെ
വന്‍ താരനിരയുമായി ‘ടെസ്റ്റ്’; റിലീസ് അപ്‌ഡേറ്റ് ഇങ്ങനെ

യന്‍താര, മാധവന്‍, മീര ജാസ്മിന്‍, സിദ്ധാര്‍ഥ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന സ്പോര്‍ട്സ് ഡ്രാമയായ ടെസ്റ്റ് റിലീസിനൊരുങ്ങുന്നു. ഏറെ നാളുകള്‍ക്ക് മുന്‍പായി പ്രഖ്യാപനം വന്ന സിനിമയായിരുന്നുവെങ്കിലും സിനിമയുടെ റിലീസ് നീണ്ടുപോവുകയായിരുന്നു. 2024 ജനുവരിയിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. പുതിയ വിവരം അനുസരിച്ച് ഒടിടിയിലാകും സിനിമ റിലീസ് ചെയ്യുക. എന്നാല്‍ സിനിമയുടെ റിലീസ് തീയ്യതി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ട്രെയ്‌ലര്‍ പുറത്തുവന്നത്.

വൈ നോട്ട് പ്രൊഡക്ഷന്‍ മേധാവിയായ നിര്‍മ്മാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ ടെസ്റ്റ്. നേരത്തെ 2024 മെയ് മാസത്തില്‍ റിലീസ് ചെയ്യും എന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് നീണ്ടു പോവുകയായിരുന്നു. 2024 ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു.

Also Read: തിയേറ്ററിൽ നിരാശ; ഗെയിം ചേഞ്ചർ ഒടിടിയിലേക്ക്

ചിത്രത്തിന്റെ രചനയും ശശികാന്തിന്റെതാണ്. ചക്രവര്‍ത്തി രാമചന്ദ്ര ചിത്രത്തിന്റെ സഹരചിതാവാണ്. ഗായിക ശക്തിശ്രീ ഗോപാല്‍ ആണ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത്. വിരാജ് സിന്‍ഹാണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍. ടിഎസ് സുരേഷാണ് എഡിറ്റര്‍.

ചെന്നൈയില്‍ നടന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിനിടെ മൂന്ന് വ്യക്തികള്‍ക്കിടയില്‍ നടക്കുന്ന ചില കാര്യങ്ങളാണ് ചിത്രം പറയുന്നത് എന്നാണ് സ്റ്റോറി ലൈന്‍. വളരെ ഇമോഷണല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. നടന്‍ സിദ്ധാര്‍ത്ഥിന്റെ ശബ്ദത്തിലാണ് ട്രെയിലറിലെ വോയിസ് ഓവര്‍.

Share Email
Top