CMDRF

‘ഗുരുവായൂര്‍ അമ്പലനടയില്‍” ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

‘ഗുരുവായൂര്‍ അമ്പലനടയില്‍” ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു
‘ഗുരുവായൂര്‍ അമ്പലനടയില്‍” ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

യ ജയ ജയ ജയഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂര്‍ അമ്പലനടയില്‍” എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.

ഛായാഗ്രഹണം- നീരജ് രവി.’കുഞ്ഞിരാമായണ’ത്തിനു ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രമാണ് ‘ഗുരുവായൂര്‍ അമ്പലനടയില്‍’. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഹാരിസ് ദേശം,എഡിറ്റര്‍- ജോണ്‍ കുട്ടി,സംഗീതം അങ്കിത് മേനോന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിനി ദിവാകര്‍,

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, ഇഫോര്‍ എന്റര്‍ടൈന്‍മെന്റ് ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നിഖില വിമല്‍, അനശ്വര രാജന്‍, യോഗി ബാബു, ജഗദീഷ്, രേഖ, ഇര്‍ഷാദ്,സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു തുടങ്ങിയവര്‍ അഭിനയിക്കുന്നു. ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ കുമാര്‍, കോസ്റ്റ്യൂം ഡിസൈനര്‍- അശ്വതി ജയകുമാര്‍, മേക്കപ്പ്-സുധി സുരേന്ദ്രന്‍, സൗണ്ട് ഡിസൈനര്‍- അരുണ്‍ എസ് മണി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്രീലാല്‍, സൗണ്ട് മിക്‌സിംങ്-എം ആര്‍ രാജകൃഷ്ണന്‍, ആക്ഷന്‍-ഫെലിക്‌സ് ഫുകുയാഷി റവ്വേ, സ്റ്റില്‍സ്-ജെസ്റ്റിന്‍ ജെയിംസ്, രോഹിത് കെ സുരേഷ്,ഡിസൈന്‍-ഡികള്‍ട്ട് സ്റ്റുഡിയോ, ഫിനാന്‍സ് കണ്‍ട്രോളര്‍-കിരണ്‍ നെട്ടയില്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അനീഷ് നന്ദിപുലം, വിനോഷ് കൈമള്‍. മെയ് പതിനാറിന് ‘ ഗുരുവായൂരമ്പലനടയില്‍’ പ്രദര്‍ശനത്തിനെത്തും.പിആര്‍ഒ-എ എസ് ദിനേശ്.

Top