CMDRF

‘സിറ്റഡല്‍ ഹണി ബണ്ണിയുടെ’ ടീസര്‍ ശ്രദ്ധേയമാകുന്നു

‘സിറ്റഡല്‍ ഹണി ബണ്ണിയുടെ’ ടീസര്‍ ശ്രദ്ധേയമാകുന്നു
‘സിറ്റഡല്‍ ഹണി ബണ്ണിയുടെ’ ടീസര്‍ ശ്രദ്ധേയമാകുന്നു

മുംബൈ: സിറ്റഡല്‍ ഹണി ബണ്ണി ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. റൂസോ ബ്രദേഴ്സ് മേയ്ക്കര്‍സായുള്ള സിറ്റാഡൽ സ്പൈ യൂണിവേഴ്സിലെ ഇന്ത്യന്‍ പതിപ്പാണ് ഇത്. വരുണ്‍ ധവാനും, സാമന്തയുമാണ് ഈ സീരിസിലെ പ്രധാന വേഷം ചെയ്യുന്നത്. ഫാമിലി മാന്‍ അടക്കം സീരിസുകളിലൂടെ പ്രശസ്തരായ രാജ് ഡികെയാണ് ഇതിന്‍റെ സംവിധാനം.

സിറ്റഡല്‍ ഒറിജിനല്‍ സീരിസിലെ നായികയായ പ്രിയങ്ക ചോപ്ര ടീസര്‍ സംബന്ധിച്ച് ഇന്‍സ്റ്റ സ്റ്റോറിയാണ് വെച്ചിരുന്നു “രാജും ഡികെയും പൂർണ്ണ ഫോമിലാണ്. വരുണും സാമന്തയും ഗംഭീരമാക്കിയിട്ടുണ്ട്” എന്നാണ് പ്രിയങ്ക കുറിച്ചത്. റൂസോ ബ്രദേര്‍സിന്‍റെ സിറ്റഡല്‍ സീരിസില്‍ നാദിയ എന്ന സ്പൈയായാണ് പ്രിയങ്ക എത്തിയിരുന്നത്.

ഇന്ത്യ, ഇറ്റലി, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള പ്രൊഡക്ഷനുകളുള്ള ഒരു മൾട്ടി നാഷണല്‍-സീരീസാണ് സിറ്റഡല്‍. ഇതിൽ പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം റിച്ചാർഡ് മാഡൻ പ്രധാന വേഷത്തില്‍ എത്തുന്നു. സിറ്റാഡലിന്‍റെ ഇന്ത്യ ചാപ്റ്റർ രാജ്, ഡികെ എന്നിവരാണ് തയ്യാറാക്കുന്നത്. രാജ് ഡികെയുടെ ഫാമിലി മാൻ 2 എന്ന സീരിസിലും സാമന്ത അഭിനയിച്ചിരുന്നു.

അത്യന്തിക നാടകീയ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടുന്ന സ്പൈ ത്രില്ലറാണ് സിറ്റഡല്‍ ഹണി ബണ്ണി. സാമന്ത വരുണ്‍ ധവാന്‍ എന്നിവര്‍ക്ക് പുറമേ കേ കേ മേനോൻ, സിമ്രാൻ, സോഹം മജുംദാർ, ശിവങ്കിത് പരിഹാർ, കാഷ്വി മജ്മുണ്ടാർ, സാക്വിബ് സലീം, സിക്കന്ദർ ഖേർ എന്നിവരും ഈ സീരിസില്‍ അഭിനയിക്കുന്നുണ്ട്. നവംബർ 7 ന് ഒടിടി പ്ലാറ്റ്‌ഫോമായ പ്രൈം വീഡിയോയിൽ സീരീസ് ഇറങ്ങും. സാമന്ത നായികയായി അവസാനം വന്ന ചിത്രം വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിച്ച ഖുഷിയാണ്. ഇതിന് ശേഷം ചികില്‍സയ്ക്കായി നടി ഇപ്പോള്‍ അവധിയിലാണ്.

Top