തട്ടുകട രുചി ഇനി വീട്ടുമുറ്റത്തും; ക്രിസ്പി ചിക്കൻ ഫ്രൈയുടെ രഹസ്യക്കൂട്ടറിയാം!

പുറംഭാഗം നല്ലപോലെ മൊരിഞ്ഞതും ഉള്ളിൽ പാകത്തിന് വെന്തതുമായ ഈ വിഭവം തയ്യാറാക്കാൻ ലളിതമായ മസാലക്കൂട്ടുകൾ മതിയാകും

തട്ടുകട രുചി ഇനി വീട്ടുമുറ്റത്തും; ക്രിസ്പി ചിക്കൻ ഫ്രൈയുടെ രഹസ്യക്കൂട്ടറിയാം!
തട്ടുകട രുചി ഇനി വീട്ടുമുറ്റത്തും; ക്രിസ്പി ചിക്കൻ ഫ്രൈയുടെ രഹസ്യക്കൂട്ടറിയാം!

ലയാളിയുടെ ഭക്ഷണശീലങ്ങളിൽ തട്ടുകടകൾക്കുള്ള സ്ഥാനം വിസ്മരിക്കാനാവില്ല. അവിടുത്തെ വിഭവങ്ങളിൽ ഏറ്റവും പ്രിയമേറിയ ‘തട്ടുകട ചിക്കൻ ഫ്രൈ’ അതിന്റെ തനത് രുചിയിൽ വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടുത്തുകയാണ് പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ അപർണ. പുറംഭാഗം നല്ലപോലെ മൊരിഞ്ഞതും ഉള്ളിൽ പാകത്തിന് വെന്തതുമായ ഈ വിഭവം തയ്യാറാക്കാൻ ലളിതമായ മസാലക്കൂട്ടുകൾ മതിയാകും.

ചേരുവകൾ

ഒരു കിലോ ചിക്കൻ. മഞ്ഞൾപ്പൊടി (¼ ടീസ്പൂൺ), കാശ്മീരി മുളകുപൊടി (3 ടീസ്പൂൺ), ചതച്ച മുളക് (2 ടീസ്പൂൺ), ഗരം മസാല (1 ടീസ്പൂൺ), പെരുംജീരകം (1 ടീസ്പൂൺ). ഇഞ്ചി-വെളുത്തുള്ളി ചതച്ചത് (1½ ടീസ്പൂൺ), കോൺഫ്ലവർ (1½ ടീസ്പൂൺ), അരിപ്പൊടി (1½ ടീസ്പൂൺ), മുട്ട (1 എണ്ണം), കറിവേപ്പില, ഉപ്പ്, വെളിച്ചെണ്ണ.

Also Read: 71 ലക്ഷം കാൻസർ കേസുകളും തടയാവുന്നവ; പ്രധാന വില്ലൻ പുകയില തന്നെ: ലോകാരോഗ്യ സംഘടന

തയ്യാറാക്കുന്ന വിധം

കഴുകി വൃത്തിയാക്കിയ ചിക്കൻ കഷണങ്ങളിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ചതച്ച മുളക്, ഗരം മസാല, ഉപ്പ്, ചതച്ച ഇഞ്ചി-വെളുത്തുള്ളി, പെരുംജീരകം എന്നിവ ചേർത്ത് നന്നായി തിരുമ്മി പിടിപ്പിക്കണം. ഇതിനുശേഷം കോൺഫ്ലവറും അരിപ്പൊടിയും ചേർക്കാം. മസാല ചിക്കനിൽ നിന്ന് വിട്ടുപോകാതിരിക്കാൻ ഒരു മുട്ട കൂടി ഉടച്ചു ചേർക്കുന്നത് ഗുണകരമാണ്.

ഈ മിശ്രിതത്തിലേക്ക് കറിവേപ്പില കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഫ്രിഡ്ജിൽ സൂക്ഷിക്കണം. എണ്ണ നന്നായി ചൂടായ ശേഷം മീഡിയം തീയിൽ വെച്ച് ചിക്കൻ വറുത്തെടുക്കാം. വറുത്ത് കോരുന്നതിന് തൊട്ടുമുമ്പ് കുറച്ച് കറിവേപ്പില കൂടി എണ്ണയിലിടുന്നത് തനത് തട്ടുകട സുഗന്ധം നൽകുമെന്നും അപർണ തന്റെ വിഡിയോയിലൂടെ പങ്കുവെക്കുന്നു.

Share Email
Top