ആക്ടിവ ഇ വിയ്ക്ക് വെല്ലുവിളിയായി സുസുക്കി ഇ -ആക്‌സസും എത്തുന്നു

ആക്ടിവ ഇ വിയ്ക്ക് വെല്ലുവിളിയായി സുസുക്കി ഇ -ആക്‌സസും എത്തുന്നു

പ്പോള്‍ ട്രെന്‍ഡ് ഇ വികള്‍ക്ക് പിന്നാലെ ആയത് കൊണ്ട് തന്നെ പല പ്രമുഖ ടു വീലര്‍ നിര്‍മ്മാതാക്കളും ഈ സെഗ്മെന്റില്‍ കണ്ണുംനട്ട് പുത്തന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ്. അടുത്തിടെ ജാപ്പനീസ് വാഹന കമ്പിനിയായ ഹോണ്ട തങ്ങളുടെ ജനപ്രിയ മോഡലായ ആക്ടിവയുടെ ഇ വി പതിപ്പിന്റെ വരവ് പ്രഖ്യാപിച്ചിരുന്നു.അതിനു പിന്നാലെ ഇപ്പോള്‍ സുസുക്കി ഇന്ത്യയും ഇ -സ്‌കൂട്ടര്‍ വിപണിയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്. ബ്രാന്‍ഡും തങ്ങളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ആക്‌സസിന്റെ ഇലക്ട്രിക് പതിപ്പുമായിട്ടാവും അരങ്ങേറ്റം കുറിക്കുന്നത്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ജാപ്പനീസ് ബ്രാന്‍ഡ് ജപ്പാനിലെ എഞ്ചിനീയര്‍മാരുമായി സഹകരിച്ച് വികസിപ്പിച്ച തങ്ങളുടെ ആദ്യത്തെ ഇ വി തയ്യാറാക്കി കഴിഞ്ഞു.കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കമ്പനി ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇലക്ട്രിക് പരീക്ഷിക്കുന്നതിന്റെ നിരവധി സ്‌പൈ ഷോട്ടുകള്‍ നാം കണ്ടിരുന്നു, എന്നാല്‍ ബ്രാന്‍ഡിന്റെ പുതിയ പ്ലാനുകള്‍ അനുസരിച്ച്, ഇന്ത്യയില്‍ ആദ്യം ലോഞ്ച് ചെയ്യുന്ന ഇ വി മോഡല്‍ ആക്സസ് ആയിരിക്കും. ബര്‍ഗ്മാനിന്റെ ഇലക്ട്രിക് പതിപ്പിന് ഇ -ബര്‍ഗ്മാന്‍ എന്ന നെയിംപ്ലേറ്റ് കണ്‍വെന്‍ഷന്‍ കാണുന്നതിനാല്‍ സുസുക്കി ഈ പുതിയ ഇ -സ്‌കൂട്ടറിനെ ‘ഇ -ആക്സസ്’ എന്നാവും പേര് നല്‍കുക.

രൂപകല്പനയും ഡിസൈനും ഉള്‍പ്പടെ ആകെ മൊത്തത്തിലുള്ള രൂപത്തിലും ഭാവത്തിലും ഇവ തങ്ങളുടെ ഐ സി ഇ മോഡലുകള്‍ക്ക് സമാനമായി തുടുന്നതിനാല്‍ ഈ പേരുകള്‍ കൂടുതല്‍ യോജിക്കും എന്നാണ് ഞങ്ങളും കരുതുന്നത്. മൊത്തത്തിലുള്ള സ്‌റ്റൈലിംഗും ബോഡി ഘടകങ്ങളും ഐ സി ഇ മോഡലിന് സമാനമായിരിക്കുമ്പോള്‍ തന്നെ അവയുടെ പരിസ്ഥിതി സൗഹൃദ സ്വഭാവം പ്രദര്‍ശിപ്പിക്കുന്നതിന് ഒരു പ്രത്യേക ‘ബ്ലൂ’ പെയിന്റ് സ്‌കീം ഇവി പതിപ്പുകളില്‍ ഉണ്ടായിരിക്കും.മുകളില്‍ പറഞ്ഞവ കൂടാതെ, മോട്ടോര്‍ കപ്പാസിറ്റി, ഉപയോഗിക്കുന്ന ബാറ്ററി പായ്ക്ക്, റിയല്‍ വേള്‍ഡ് റൈഡിംഗ് റേഞ്ച് എന്നിവയെക്കുറിച്ച് യാതൊന്നും തന്നെ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടില്ല, എന്നാല്‍ 125 സിസി ക്ലാസ് സ്‌കൂട്ടറിന് തുല്യമായ പ്രകടനമാണ് ഇതില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ ആദ്യ ഇവി മോഡല്‍ ആയതിനാല്‍, വാഹനത്തിന്റെ ചെലവ് നിയന്ത്രിക്കുന്നതിന്, ഇ -സ്‌കൂട്ടറിലെ ഫീച്ചറുകള്‍ക്കായി ധാരാളം ഗാഡ്ജെറ്റുകള്‍ നല്‍കേണ്ടതില്ല എന്നാണ് സുസുക്കിയുടെ പക്ഷം. കൂടാതെ സുസുക്കി ഇവിയുടെ മാര്‍ക്കറ്റ് നിരീക്ഷിച്ച് വരുന്നു, പ്രത്യേകിച്ചും ഫെയിം സബ്സിഡി അവസാനിച്ചതിന് ശേഷം, മോഡല്‍ ഹിറ്റ് ആകുന്നത് കൃത്യമായ വില നിര്‍ണ്ണയത്തെ ആശ്രയിച്ചിരിക്കും, അതിനാല്‍ ഒരു മികച്ച വില നല്‍കേണ്ടത് വളരെ പ്രധാനമാണ്.എന്ന് കരുതി ഇ -ആക്‌സസ് യാതൊരുവിധ ടെക്കും ഫീച്ചറുകളും വാഗ്ദാനം ചെയ്യില്ല എന്നില്ല. ഒരു സെമി അല്ലെങ്കില്‍ ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലുടൂത്ത് കണക്ടിവിറ്റി ഓപ്ഷനുകള്‍, കണക്റ്റഡ് മാപ്പ്‌സ് തുടങ്ങിയ സവിശേഷതകള്‍ ഉണ്ടാവാം. കൂടാതെ ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനും സുസുക്കി ഇതിനൊപ്പം വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഓല, ഏഥര്‍, ചേതക്ക് ഇവി, ഐക്യൂബ്, വരാനിരിക്കുന്ന ആക്ടിവ ഇവി എന്നിയോടെല്ലാം ഇ -ആക്‌സസ് കൊമ്പുകോര്‍ക്കും.കമ്പനിയുടെ പ്ലാനിലെ ഈ മാറ്റത്തിലൂടെ അടുത്ത തീയതികളില്‍ ഈ പ്രോഡക്ടുകള്‍ വിപണിയില്‍ എത്തുമെന്ന് ആണ് റിപ്പോര്‍ട്ടുകള്‍ , എന്നാല്‍ നിര്‍ഭാഗ്യവശാല്‍, ഹോണ്ട, യമഹ തുടങ്ങിയ മറ്റ് ജാപ്പനീസ് ബ്രാന്‍ഡുകളെ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് സുസുക്കി ഇന്ത്യ പദ്ധതിയിടുന്നത്. മറ്റ് ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളെ അടിസ്ഥാനമാക്കി അവര്‍ കൃത്യമായ പ്ലാനിംഗോടെ മോഡലുകളെ എത്തിക്കും.

Top