ഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി അടുത്തമാസം വാദം കേള്‍ക്കും. ഹരിയാന മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കരണ്‍ സിംഗ് ദലാല്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം അറിയിച്ചത്. ജനുവരി 20 ന് ജസ്റ്റിസ് ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക.
Also Read: ക്ഷേത്രങ്ങളെ അശുദ്ധമാക്കിയവരുടെ വംശപരമ്പര നശിക്കും; യോഗി ആദിത്യനാഥ്
ഹര്‍ജി തള്ളണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം തളളിക്കൊണ്ടാണ് നേരത്തെ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ മാറ്റി പകരം പേപ്പര്‍ ബാലറ്റ് തന്നെ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദത്തയും ഉള്‍പ്പെട്ട ബെഞ്ച് തള്ളിയിരുന്നു. ഇവിഎമ്മുകള്‍ക്കെതിരെ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് കോടതി നടപടി.