സംഭാല്‍ ജുമാ മസ്ജിദിലെ സര്‍വ്വേ തടഞ്ഞ് സുപ്രീം കോടതി

ഷാഹി ജുമാ മസ്ജിദിലെ സര്‍വ്വേക്കെതിരെ മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി സംഭാലില്‍ സമാധാനവും ഐക്യവും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചു

സംഭാല്‍ ജുമാ മസ്ജിദിലെ സര്‍വ്വേ തടഞ്ഞ് സുപ്രീം കോടതി
സംഭാല്‍ ജുമാ മസ്ജിദിലെ സര്‍വ്വേ തടഞ്ഞ് സുപ്രീം കോടതി

ഡല്‍ഹി: ഉത്തര്‍പ്രദേശ് സംഭാല്‍ ജുമാ മസ്ജിദില്‍ സര്‍വ്വേക്ക് അനുമതി നല്‍കിയ വിചാരണ കോടതി ഉത്തരവിനെതിരായ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയില്‍ ഇടപ്പെട്ട് സുപ്രീം കോടതി. സര്‍വ്വേ നടപടികള്‍ സുപ്രീം കോടതി തടഞ്ഞു. ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Also Read: എ.ഐ സ്വാധീനം നശിപ്പിക്കുന്ന യുവത്വങ്ങൾ , സാങ്കേതിക വിദ്യ വില്ലനാകുമ്പോൾ !

ഷാഹി ജുമാ മസ്ജിദിലെ സര്‍വ്വേക്കെതിരെ മുസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി സംഭാലില്‍ സമാധാനവും ഐക്യവും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തോട് നിര്‍ദ്ദേശിച്ചു. പ്രശ്നപരിഹാരത്തിനായി സമാധാന സമിതി രൂപീകരിക്കാനും ആവശ്യപ്പെട്ടു. തിടുക്കപ്പെട്ട സര്‍വ്വേയ്ക്ക് ഉത്തരവിട്ട വിചാരണ കോടതിയുടെ നടപടി ജനദ്രോഹപരം എന്നായിരുന്നു ഹര്‍ജിക്കാര്‍ വാദിച്ചത്. വിഷയത്തില്‍ ഇടപെട്ട സുപ്രീം കോടതി വിചാരണ കോടതിയുടെ നടപടികള്‍ തടഞ്ഞു. ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാനും ഹൈക്കോടതി കേസ് പരിഗണിക്കും വരെ വിചാരണ കോടതിയുടെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകരുതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിര്‍ദേശിച്ചു.

Top