അടുത്ത ഹിറ്റടിക്കാന്‍ ആസിഫ് അലി; ‘സര്‍ക്കീട്ടി’ന്റെ സ്‌പെഷ്യല്‍ ടീസര്‍ എത്തി

ആസിഫ് അലിയും ബാലതാരം ഒര്‍ഹാനും ആകാശത്തെ നക്ഷത്രങ്ങളെ നോക്കി സംസാരിക്കുന്ന വളരെ മനോഹരമായ ഒരു രംഗമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

അടുത്ത ഹിറ്റടിക്കാന്‍ ആസിഫ് അലി; ‘സര്‍ക്കീട്ടി’ന്റെ സ്‌പെഷ്യല്‍ ടീസര്‍ എത്തി
അടുത്ത ഹിറ്റടിക്കാന്‍ ആസിഫ് അലി; ‘സര്‍ക്കീട്ടി’ന്റെ സ്‌പെഷ്യല്‍ ടീസര്‍ എത്തി

പ്രേക്ഷകരുടെ പ്രിയ താരം ആസിഫ് അലിയുടെ പിറന്നാള്‍ ദിനത്തില്‍ ‘സര്‍ക്കീട്ടി’ന്റെ സ്‌പെഷ്യല്‍ ടീസര്‍ പുറത്തുവിട്ടു. ആസിഫ് അലിയും ബാലതാരം ഒര്‍ഹാനും ആകാശത്തെ നക്ഷത്രങ്ങളെ നോക്കി സംസാരിക്കുന്ന വളരെ മനോഹരമായ ഒരു രംഗമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. താമര്‍ ഒരുക്കുന്ന സര്‍ക്കീട്ടില്‍ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്. താമര്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

Also Read: ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിനായക് അജിത്, ഫ്‌ളോറിന്‍ ഡൊമിനിക്ക് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. പൂര്‍ണ്ണമായും ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ദുബൈ, ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചിരിക്കുന്നത്. ദീപക് പറമ്പോല്‍, ദിവ്യ പ്രഭ, പ്രശാന്ത് അലക്‌സാണ്ടര്‍, രമ്യ സുരേഷ്, സ്വാതി ദാസ് പ്രഭു, സിന്‍സ് ഷാന്‍, ഗോപന്‍ അടാട്ട് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും.

Share Email
Top