ജയ് ഹോ എന്ന പാട്ട് മറ്റൊരു ചിത്രത്തിന് വേണ്ടി ചെയ്തത്, എ ആര്‍ റഹ്‌മാന്‍ ചിട്ടപ്പെടുത്തിയതല്ല; സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

ജയ് ഹോ എന്ന പാട്ട് മറ്റൊരു ചിത്രത്തിന് വേണ്ടി ചെയ്തത്, എ ആര്‍ റഹ്‌മാന്‍ ചിട്ടപ്പെടുത്തിയതല്ല; സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

ന്ത്യന്‍ സിനിമയിലെ എക്കാലത്തേയും ഹിറ്റ് പാട്ട് ജയ് ഹോ’ എ ആര്‍ റഹ്‌മാന്‍ ചിട്ടപ്പെടുത്തിയതല്ലെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.
ഗായകന്‍ സുഖ്വിന്ദര്‍ സിങ് മറ്റൊരു സിനിമയ്ക്ക് വേണ്ടി ഒരുക്കിയ ഗാനമാണ് സ്ലം ഡോഗ് മില്യണയറിന് വേണ്ടി ചിട്ടപ്പെടുത്തിയത് എന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.

‘2008-ല്‍ സുഭാഷ് ഗായ് സംവിധാനത്തിലൊരുങ്ങിയ ‘യുവരാജ്’ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ‘ജയ് ഹോ’ എന്ന ഗാനം നിര്‍മ്മിച്ചത്. സംഗീത സംവിധാനം ചെയ്യാന്‍ അന്ന് എ ആര്‍ റഹ്‌മാന് സൗകര്യക്കുറവുണ്ടായ കാരണത്താല്‍ ആ ജോലി സുഖ്വീന്ദര്‍ സിംഗിനെ ഏല്‍പ്പിക്കുകയായിരുന്നു. റഹ്‌മാന്‍ ആ സമയത്ത് ലണ്ടനിലായിരുന്നു. സുഭാഷ് ഗായ് പാട്ട് ചിത്രീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതിനാല്‍ തിടുക്കം കാണിച്ചതിനാലാണ് അത് സംഭവിച്ചത്.

റഹ്‌മാന്റെ ഒരുപാട് ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളയാളാണ് സുഖ്വീന്ദര്‍ സിങ്. അദ്ദേഹം സംവിധാനം ചെയ്ത ജയ് ഹോ എന്നാല്‍ അന്ന് സിനിമയ്ക്ക് അനിയോജ്യമല്ലെന്ന് നിര്‍മ്മാതാവ് പറഞ്ഞതോടെ ഒഴിവാക്കി. അടുത്ത വര്‍ഷമാണ് സ്ലം ഡോഗ് മില്യണയറിന് വേണ്ടി റഹ്‌മാന്‍ ഉപയോഗിച്ചത്. ഗാനം സുഖ്വിന്ദറിന്റെയാണ് എന്നറിഞ്ഞപ്പോള്‍ സുഭാഷ് ഗായ് ദേഷ്യപ്പെടുകയും കോടികള്‍ പ്രതിഫലം വാങ്ങി എന്ത് ധൈര്യത്തിലാണ് ഈ പ്രവൃത്തി ചെയ്തതെന്നും സംവിധായകന്‍ ചോദിച്ചു. എന്നാല്‍ അന്ന് റഹ്‌മാന്‍ നല്‍കിയ മറുപടി ഇങ്ങനെ,

നിങ്ങള്‍ എന്റെ പേരിനാണ് താങ്കള്‍ പണം നല്‍കുന്നത്, എന്റെ സംഗീതത്തിനല്ല. എനിക്കു മറ്റൊരാള്‍ ചിട്ടപ്പെടുത്തുന്ന സംഗീതം എന്റേതാണെന്ന് പറഞ്ഞാല്‍ അത് എന്റെ തന്നെയാണ്. ‘താല്‍’ എന്ന താങ്കളുടെ സിനിമയിലെ ഗാനങ്ങള്‍ എവിടെ നിന്നാണ് ഞാനെടുത്തതെന്ന് താങ്കള്‍ക്ക് പറയാനാകുമോ എന്റെ ഡ്രൈവറിന് പോലും ചിലപ്പോള്‍ സംഗീതം സൃഷ്ടിക്കാന്‍ സാധിക്കും. അത് എന്റെ പേരില്‍ വന്നാല്‍ ആ ഈണം എന്റേതാണെന്ന് എഴുതപ്പെടും’., രാം ഗോപാല്‍ വര്‍മ്മ പറഞ്ഞു.

Top