വിക്രം നായകനായി എത്തുന്ന ചിത്രമാണ് വീര ധീര ശൂരൻ. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ജിവി പ്രകാശ് കുമാർ സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് വേൽമുരുകൻ ആണ്. വിവേക് ആണ് രചന നിർവഹിച്ചിരിക്കന്നത്. ചിത്രം മാർച്ച് 27നാണ് തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എസ് യു അരുണ്‍ കുമാറാണ്. വേറിട്ട മേയ്‍ക്കോവറിലാണ് വിക്രം ചിത്രത്തില്‍ എത്തുന്നത്. സുരാജ് വെഞ്ഞാറമൂടും എസ് ജെ സൂര്യയും ചിത്രത്തിൽ പ്രധാന വേഷങ്ങിൽ എത്തുന്നുണ്ട്. മലയാളത്തില്‍ എമ്പുരാന്‍ റിലീസ് ചെയ്യുന്നതിനൊപ്പം തന്നെയാണ് ഈ തമിഴ് ചിത്രം റിലീസ് ചെയ്യുന്നത്.
അതേസമയം ചിത്രത്തിലെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത് തേനി ഈശ്വര്‍ ആണ്. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ, വിതരണ കമ്പനിയായ എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് ചിത്രത്തിൻ്റെ നിർമാണം നിർവ്വഹിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ വീര ധീര ശൂരനിലെ കല്ലൂരം എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രൻഡിംഗ് ആണ്. പിന്നാലെ എത്തിയ അടിയാത്തി എന്ന ഗാനവും ശ്രദ്ധനേടിയിരുന്നു. ചിത്ത എന്ന പടം ഒരുക്കിയ അരുണ്‍ കുമാര്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം നിർവ്വഹിക്കുന്നത്.