റീൽസ് ഹീറോമാരുടെ ഷോ ഇതോടെ അവസാനിപ്പിക്കും; ലൈക്ക് അടിച്ചവർക്കും കമന്റിട്ടവർക്കും പിന്നാലെ വരുന്നുണ്ടെന്ന് എഡിജിപി പി. വിജയൻ

പൊലീസിനെ വെല്ലുവിളിക്കുക എന്നാൽ സമൂഹത്തെ വെല്ലുവിളിക്കുക എന്നാണ് അർത്ഥം

റീൽസ് ഹീറോമാരുടെ ഷോ ഇതോടെ അവസാനിപ്പിക്കും; ലൈക്ക് അടിച്ചവർക്കും കമന്റിട്ടവർക്കും പിന്നാലെ വരുന്നുണ്ടെന്ന് എഡിജിപി പി. വിജയൻ
റീൽസ് ഹീറോമാരുടെ ഷോ ഇതോടെ അവസാനിപ്പിക്കും; ലൈക്ക് അടിച്ചവർക്കും കമന്റിട്ടവർക്കും പിന്നാലെ വരുന്നുണ്ടെന്ന് എഡിജിപി പി. വിജയൻ

തിരുവനന്തപുരം: അർജുൻ ആയങ്കിയെ പിടിക്കാൻ പൊലീസ് കറങ്ങിയിട്ടൊന്നുമില്ലെന്നും അവൻ തന്നെയാണ് പേടിച്ച് പല ദിക്കിലേക്ക് ഓടി ഒളിച്ചതെന്നും എഡിജിപി പി. വിജയൻ വ്യക്തമാക്കി. പൊലീസിനെ വെല്ലുവിളിക്കുക എന്നാൽ സമൂഹത്തെ വെല്ലുവിളിക്കുക എന്നാണ് അർത്ഥം. ആ പോസ്റ്റുകൾക്ക് ലൈക്ക് അടിച്ചവർക്കും കമന്റിട്ടവർക്കെതിരെയും ശക്തമായ നിയമനടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സമൂഹത്തെ വെല്ലുവിളിച്ച് ഇനി ഒരു ആയങ്കിമാരും ഉണ്ടാകാൻ പാടില്ലെന്നും, കേരളത്തിലെ ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്നവരുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കി ഓപ്പറേഷൻ പ്ലാൻ ചെയ്യുന്ന സമയത്താണ് ആയങ്കിയുടെ വെല്ലുവിളികൾ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാളുകൊണ്ട് ജന്മദിന കേക്ക് മുറിക്കുന്ന റീൽസ് ഹീറോമാരുടെ ഷോയൊക്കെ ഇതോടെ അവസാനിക്കും. ചില ഗുണ്ടകളുടെ വരുമാന സ്രോതസുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന സ്പോൺസർമാരെക്കുറിച്ചും പൊലീസ് സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. ആയങ്കിക്ക് ലഭിച്ച ഹീറോ പരിവേഷം താൽക്കാലിക ഷോ മാത്രമാണെന്നും, പൊലീസിനെ വെല്ലുവിളിക്കാൻ ആരെയും അനുവദിക്കില്ലെന്നതാണ് ആഭ്യന്തരമന്ത്രിയുടെയും നിലപാടെന്നും എഡിജിപി പി. വിജയൻ വ്യക്തമാക്കി.

Share Email
Top