പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ‘എന്‍എസ്എസ് 2’ എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ്.
മമ്മൂട്ടി നായകനായ ഭ്രമയുഗത്തിന് ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്. നിര്‍മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര 2021-ല്‍ രൂപം നല്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രം നിര്‍മ്മിക്കുന്നതിനായി ആരംഭിച്ച ബാനറാണ്. എൻഎസ്എസ് 2’ ഹൊറർ ചിത്രമാണെന്ന് ഉറപ്പിച്ചിരിക്കേ ഭ്രമയുഗത്തെ വെല്ലുമോ ചിത്രം എന്ന ആകാംക്ഷയിലാണ് ആരാധകർ.
Also Read: ‘മാർക്കോയെ അനുകരിക്കാൻ എളുപ്പമാണ്, സിക്സ്പായ്ക്കുള്ള മാർക്കോ ആവാന്‍ ശ്രമിക്കുക’- ഉണ്ണി മുകുന്ദൻ
ഛായാഗ്രഹണം: ഷെഹ്നാദ് ജലാൽ, സംഗീതം- ക്രിസ്റ്റോ സേവ്യർ, എഡിറ്റർ- ഷഫീക് മുഹമ്മദ് അലി, കലാസംവിധാനം- ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ- ജയദേവൻ ചക്കാടത്, സൗണ്ട് മിക്സിങ്- എം ആർ രാജകൃഷ്ണൻ, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- മെൽവി ജെ, സംഘട്ടനം- കലൈ കിങ്സൺ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, വിഎഫ്എക്സ്- ഡിജി ബ്രിക്സ് വിഎഫ്എക്സ്, ഡിഐ- രൻഗ്രേയ്സ് മീഡിയ, പബ്ലിസിറ്റി ഡിസൈനർ- എയിസ്തറ്റിക് കുഞ്ഞമ്മ, പിആർഒ- ശബരി.