ഇടവേളയ്ക്ക് ശേഷം പ്രശസ്ത സംവിധായകൻ കലാധരൻ സംവിധാനം ചെയ്യുന്ന അടിപൊളി എന്ന സിനിമയുടെ ചിത്രീകരണം കൊല്ലത്ത് ആരംഭിച്ചു. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ പട്ടാപ്പകൽ എന്ന ചിത്രത്തിനുശേഷം നന്ദകുമാർ നിർമ്മിക്കുന്ന ചിത്രമാണ് അടിപൊളി. ശശിധരൻ ആറാട്ടുവഴിയുടെ മൂലകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണിത്.
രചന പോൾ വൈക്ലിഫ്, ഛായാഗ്രഹണം ലോവൽ എസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, അസോസിയേറ്റ് ഡയറക്ടർ ടൈറ്റസ് അലക്സാണ്ടർ, വിഷ്ണു രവി, എഡിറ്റിംഗ് കണ്ണൻ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ രാജേഷ് തിലകനാണ് നിർവഹിക്കുന്നത്. വിജയരാഘവൻ, ചന്തുനാഥ്, അശ്വിൻ വിജയൻ, പ്രജിൻ പ്രതാപ്, അമീർ ഷാ, ജയൻ ചേർത്തല, ജയകുമാർ, ശിവ, മണിയൻ ഷൊർണൂർ, ആഷിക അശോകൻ, മറീന മൈക്കിൾ, തുഷാര പിള്ള, കാതറിൻ മറിയ, അനുഗ്രഹ, ഗൗരി നന്ദ എന്നിവരും ചിത്രത്തിൽ കഥപാത്രങ്ങളായി എത്തുന്നുണ്ട്.
Also Read: വമ്പൻ നേട്ടത്തില്‍ റോഷൻ ആൻഡ്രൂസ്; ദേവ ചിത്രത്തിൻ്റെ കളക്ഷൻ കണക്ക് പുറത്ത്
ഒരു കൂട്ടം ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് കോമഡി പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് അടിപൊളി. കൊല്ലം, കുണ്ടറ പരിസര പ്രദേശങ്ങൾ, തമിഴ്നാട് എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷനുകള്‍.