ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ തീപ്പിടിച്ച് കത്തിനശിച്ചു

ഉടൻ തന്നെ നാട്ടുകാരും, ചെറുതുരുത്തി പോലീസും, ഷൊർണൂർ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ തീപ്പിടിച്ച് കത്തിനശിച്ചു
ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ തീപ്പിടിച്ച് കത്തിനശിച്ചു

തൃശ്ലൂർ: തൃശ്ലൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ തീപ്പിടിച്ച് കത്തിനശിച്ചു. ചെറുതുരുത്തി സെൻ്ററിൽ ഇന്ന് രാവിലെ 6.30-നാണ് സംഭവം ഉണ്ടായത്. പാഞ്ഞാൾ അലിൻ ചുവട് ചൂനിക്കാട് ഉന്നതിയിൽ സുബ്രമണ്യന്റെ സ്കൂട്ടർ ആണ് കത്തി നശിച്ചത്. രാവിലെ ഭാര്യയെ ഷൊർണൂരിലെ ജോലിസ്ഥലത്ത് കൊണ്ടുവിട്ട് മടങ്ങിവരുമ്പോഴാണ് സ്കൂട്ടറിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടൻ തന്നെ നാട്ടുകാരും, ചെറുതുരുത്തി പോലീസും, ഷൊർണൂർ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു.

Share Email
Top