എമ്പുരാനിലെ ‘പ്രതികാര ഗാനം’ എത്തി

ദീപക് ദേവിന്റെ സംഗീതത്തില്‍ ആനന്ദ് ഭാസ്‌കര്‍ ആലപിച്ചിരിക്കുന്ന ഈ ഗാനം എഴുതിയിരിക്കുന്നത് തനിഷ്‌ക് നബ്ബാര്‍ ആണ്.

എമ്പുരാനിലെ ‘പ്രതികാര ഗാനം’ എത്തി
എമ്പുരാനിലെ ‘പ്രതികാര ഗാനം’ എത്തി

രംഗമാവാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്‍. പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം മാര്‍ച്ച് 27 നാണ് ആഗോള റിലീസായി എത്തുന്നത്. ഇപ്പോഴിതാ എമ്പുരാനിലെ പുതിയ ഗാനം പുറത്ത്. ഫിര്‍ സിന്ദാ എന്ന പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഉച്ചയ്ക്ക് 1.08ന് യൂട്യൂബിലൂടെ പുറത്തുവന്നത്. പൂര്‍ണമായും ഹിന്ദിയിലുള്ള ഗാനം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു.

Also Read: ‘എമ്പുരാൻ’ കാണാൻ ജീവനക്കാർക്ക് പ്രത്യേക സ്‌ക്രീനിങ് ഒരുക്കി എഡ്യൂഗോ

അബ്രാം ഖുറേഷിയും സയീദ് മസൂദും സയീദിന്റെ കുട്ടിക്കാലത്തെ കഥാപാത്രങ്ങളുമാണ് ഈ പാട്ടില്‍ പ്രധാനമായും വരുന്നത്. Phir Zin-da -The Ballad Of Retribution എന്നാണ് പാട്ടിന് അണിയറ പ്രവര്‍ത്തകര്‍ പേര് നല്‍കിയിരിക്കുന്നത്. തന്നോട് ചെയ്ത അനീതികളോടും അതിക്രമങ്ങളോടും പ്രതികാരം തീര്‍ക്കുമെന്ന രീതിയിലുള്ള വരികളാണ് പാട്ടിലുള്ളത്.

ദീപക് ദേവിന്റെ സംഗീതത്തില്‍ ആനന്ദ് ഭാസ്‌കര്‍ ആലപിച്ചിരിക്കുന്ന ഈ ഗാനം എഴുതിയിരിക്കുന്നത് തനിഷ്‌ക് നബ്ബാര്‍ ആണ്. ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയുമാണ്. ബുക്കിംഗ് ആരംഭിച്ച് 24 മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ 645ഗ ടിക്കറ്റുകള്‍ ആണ് ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷന്‍ വഴി മാത്രം ഇന്ത്യയില്‍ വിറ്റത്.

Share Email
Top