നിയന്ത്രണം പ്രയോജനം ചെയ്തില്ല; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍

നിയന്ത്രണം പ്രയോജനം ചെയ്തില്ല; സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. 115.9 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ഉപയോഗിച്ചത്. പീക്ക് സമയ ആവശ്യകത 5635 മെഗാവാട്ടായി കുറഞ്ഞു.

ഇന്നലെ പ്രാദേശിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഉപയോഗത്തില്‍ കുറവുണ്ടായില്ല. പ്രതിദിന ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡിലേക്ക് എത്തുകയും ചെയ്തു. 115.9 ദശ ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകതയില്‍ നേരിയ കുറവുണ്ടായി. 5635 മെഗാവാട്ടായിരുന്നു പീക്ക് സമയത്തെ ആവശ്യകത. പുറത്തുനിന്നും എത്തിച്ച വൈദ്യുതിയിലും വര്‍ദ്ധനയുണ്ടായി. 93 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പുറത്തുനിന്ന് എത്തിച്ചത്. വര്‍ധിച്ച ഉപയോഗം നിയന്ത്രിക്കാന്‍ ലോഡ് ഷെഡിംഗ് അല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നാണ് കെഎസ്ഇബി വിലയിരുത്തല്‍.

ഇതിനിടെ മേയ് മാസവും 19 പൈസയുടെ സര്‍ചാര്‍ജ് തുടരാന്‍ കെ.എസ്.ഇ.ബി തീരുമാനിച്ചു. മാര്‍ച്ച് മാസത്തെ ഇന്ധന സര്‍ചാര്‍ജായാണ് തുക ഈടാക്കുക. ഇതില്‍ 10 പൈസ കെ.എസ്.ഇ.ബിയുടെ സര്‍ചാര്‍ജും 9 പൈസ റെഗുലേറ്ററി കമ്മിഷന്റെ സര്‍ചാര്‍ജുമാണ്.

Top