ഗാസ: ഇസ്രയേൽ വടക്കൻ ഗാസയിലെ ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ ഒട്ടേറെപ്പേർക്കു പരുക്കു പറ്റിയെന്നും കെട്ടിടത്തിനും ഉപകരണങ്ങൾക്കും തകരാറുണ്ടായെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ആക്രമണത്തിൽ നൂറിലേറെ ഷെല്ലുകളും ബോംബുകളും ഇവിടെ പതിച്ചെന്നും ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ഇസ്രായേൽ ആക്രമണത്തെ തടഞ്ഞ് വടക്കൻ ഗാസയിൽ ഭാഗികമായെങ്കിലും പ്രവർത്തിക്കുന്ന ആകെ 3 ആശുപത്രികളിലൊന്നിലാണ് ഇപ്പോൾ ആക്രമണം നടന്നത്. എന്നാൽ തങ്ങൾ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ നിലപാട്.