ലാലേട്ടന് വേണ്ടി പാടി എംജി ശ്രീകുമാര്‍; ‘തുടരും’ സിനിമയിലെ ആദ്യ ഗാനത്തിന്റെ പ്രമോ എത്തി

സിനിമയിലെ ആദ്യ ഗാനം ഫെബ്രുവരി 21 ന് പുറത്തിറങ്ങും.

ലാലേട്ടന് വേണ്ടി പാടി എംജി ശ്രീകുമാര്‍; ‘തുടരും’ സിനിമയിലെ ആദ്യ ഗാനത്തിന്റെ പ്രമോ എത്തി
ലാലേട്ടന് വേണ്ടി പാടി എംജി ശ്രീകുമാര്‍; ‘തുടരും’ സിനിമയിലെ ആദ്യ ഗാനത്തിന്റെ പ്രമോ എത്തി

മോഹന്‍ലാല്‍ അഭിനയിച്ച ഭൂരിഭാഗം സിനിമയിലും ഗാനങ്ങള്‍ക്ക് പിന്നണിയില്‍ സ്വരമായത് എം.ജി.ശ്രീകുമാര്‍ ആയിരുന്നു. മലയാളചലച്ചിത്ര ഗാനശാഖയിലെ ഒരു കാലഘട്ടം തന്നെ അടയാളപ്പെടുത്തുന്നത് അങ്ങനെയാണ്. ഇരുവരുടെയും ശബ്ദങ്ങള്‍ തമ്മിലുള്ള സാമ്യം പ്രേക്ഷകരെ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്. മോഹന്‍ലാലിന് വേണ്ടി എം ജി ശ്രീകുമാര്‍ പാടിയിട്ടുള്ള പാട്ടുകള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളാണ്. ഈ കോംബോ വീണ്ടും ‘തുടരും’ എന്ന ചിത്രത്തിലൂടെ ഒന്നിക്കാന്‍ പോകുകയാണ്.

സിനിമയിലെ ആദ്യ ഗാനം ഫെബ്രുവരി 21 ന് പുറത്തിറങ്ങും. പാട്ടിന്റെ പ്രമോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. മോഹന്‍ലാലും എംജി ശ്രീകുമാറും ചേര്‍ന്ന് ‘കണ്മണി പൂവേ’ എന്ന് തുടങ്ങുന്ന ഗാനം പാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

Also Read: ‘രാജുവിന്റെ സംവിധാനത്തില്‍ ഒരു സിനിമ വരുമ്പോള്‍ ഒരുവേഷം ചെയ്യണം എന്നൊരു ആഗ്രഹം’: നന്ദു

തരുണ്‍ മൂര്‍ത്തി സംവിധാനത്തില്‍ മോഹന്‍ലാലും ശോഭനയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുടരും. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ ഒരു സാധാരണ ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഷാജികുമാര്‍ ആണ്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്.

Share Email
Top