യുഡിഎഫ് നേതാക്കൾക്ക് എട്ടുവർഷമായി അധികാരം കിട്ടാത്തതിന്റെ പ്രശ്നം; മദ്യ നയ അഴിമതിയിൽ പ്രതികരിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

യുഡിഎഫ് നേതാക്കൾക്ക് എട്ടുവർഷമായി അധികാരം കിട്ടാത്തതിന്റെ പ്രശ്നം; മദ്യ നയ അഴിമതിയിൽ പ്രതികരിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മദ്യ നയ അഴിമതി ആരോപണത്തിൽ പ്രതികരിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പ്രാഥമിക ആലോചന പോലും നടന്നിട്ടില്ലാത്ത വിഷയത്തിൽ ഒരു കഥ മെനഞ്ഞ് അതിനുള്ളിൽ ഒരു നിലപാട് സ്വീകരിക്കുകയാണ് യു.ഡി.എഫിലെ ചില നേതാക്കൾ ചെയ്യുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കോഴ ആരോപണത്തെ കുറിച്ച് എക്സൈസ് മന്ത്രി വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യമാണ്. വർഷം എട്ടു കഴിഞ്ഞില്ലേ, അധികാരം ഇല്ലാത്തതിന്റെ പ്രശ്നമാണ് യുഡിഎഫിലെ ചില നേതാക്കൾക്ക്. അതിന് ചികിത്സ നൽകാൻ ഞങ്ങളുടെ കൈയ്യിൽ മരുന്നില്ലെന്നും റിയാസ് പറഞ്ഞു.

Top