CMDRF

വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറക്കും: ബിൽ നാളെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും

വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറക്കും: ബിൽ നാളെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും
വഖഫ് ബോര്‍ഡിന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറക്കും: ബിൽ നാളെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും

ഡൽഹി: വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വഖഫ് സ്വത്തായി ഒരു ഭൂമി പ്രഖ്യാപിക്കുന്നത് ഉള്‍പ്പെടെ ബോര്‍ഡിന്റെ അധികാരങ്ങളെ റദ്ദ് ചെയ്യാനാണ് എന്‍ഡിഎ സര്‍ക്കാര്‍ നീക്കം. നിലിവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ബില്‍ നാളെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചേക്കും.

വഖഫ് സ്വത്തുക്കളെന്നവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്ക് ഇനി മുതല്‍ വിധേയമാക്കും. തര്‍ക്ക ഭൂമികളും സര്‍ക്കാര്‍ പരിശോധിക്കും.9.4 ലക്ഷം ഏക്കര്‍ വസ്തുവകകളാണ് വഖഫ് ബോര്‍ഡിന് കീഴിലുള്ളത്.വഖഫ് കൗണ്‍സിലുകളിലും, സംസ്ഥാന വഖഫ് ബോര്‍ഡുകളിലും ഇനി മുതല്‍ വനിത പ്രാതിനിധ്യവും ഉറപ്പ് വരുത്തും.

ഹരിയാന, മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വർഷം ഒക്ടോബറിൽ നടക്കാനിരിക്കെയാണ് ബിൽ കൊണ്ടുവരുന്നതെന്നതും പ്രസക്തമാണ്.

ഡൽഹി വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്ന 123 സ്വത്തുക്കളിൽ കേന്ദ്രസർക്കാരിന് ഭൗതിക പരിശോധന നടത്താമെന്ന് കഴിഞ്ഞ 2024 മേയിൽ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിന്റെ ഭാഗമായി ഓഗസ്റ്റിൽ കേന്ദ്ര നഗരവികസന മന്ത്രാലയം ഈ സ്വത്തുക്കൾക്കെല്ലാം നോട്ടീസും അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വഖഫ് ബോർഡ് അവകാശം ഉന്നയിക്കുന്ന എല്ലാ ഭൂമിയിലും പരിശോധന നടത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം.

Top