‘ഇഡ്ഡലി കടൈ’ യുടെ പൊങ്കല്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ എത്തി

ധനുഷ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പിരീഡ് ഡ്രാമ ഴോണറിലാണ് എത്തുന്നത്

‘ഇഡ്ഡലി കടൈ’ യുടെ പൊങ്കല്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ എത്തി
‘ഇഡ്ഡലി കടൈ’ യുടെ പൊങ്കല്‍ സ്‌പെഷ്യല്‍ പോസ്റ്റര്‍ എത്തി

നുഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഇഡ്ഡലി കടൈ’. ധനുഷ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പിരീഡ് ഡ്രാമ ഴോണറിലാണ് എത്തുന്നത്. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. പൊങ്കല്‍ ആശംസ നേര്‍ന്ന് ധനുഷ് തന്നെയാണ്
തന്റെ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

Also Read: ജയം രവി ഇനി മുതല്‍ രവി മോഹന്‍; പേര് മാറ്റി താരം

ഡൗണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് ‘ഇഡ്ഡലി കടൈ’ നിര്‍മിക്കുന്നത്. ഡൗണ്‍ പിക്ചേഴ്സിന്റെ ആദ്യ നിര്‍മാണസംരംഭം കൂടിയാണിത്. ജി വി പ്രകാശ് കുമാറാണ് സംഗീതം. ധനുഷ് സംവിധാനം ചെയ്യുന്ന നാലമത്തെ ചിത്രമാണ് ഇഡ്ഡലി കടൈ. ഏപ്രില്‍ 10 നായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്നാണ് ഫസ്റ്റലുക്ക് പോസ്റ്റര്‍ പറയുന്നത്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസും നിര്‍മ്മാണ പങ്കാളിയായ ചിത്രം വിതരണം ചെയ്യുന്നത് റെഡ് ജൈന്റ് ഫിലിംസാണ്.

The Pongal special poster of ‘Idli Kadai’ is here
Share Email
Top