‘രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കില്ല’; പൊലീസ് നാളെ കോടതിയെ അറിയിക്കും

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ എറണാകുളം സി ജെ എം കോടതി ഉത്തരവിട്ടിരുന്നു

‘രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കില്ല’; പൊലീസ് നാളെ കോടതിയെ അറിയിക്കും
‘രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കില്ല’; പൊലീസ് നാളെ കോടതിയെ അറിയിക്കും

കൊച്ചി: നവ കേരളസദസ്സിലെ യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കില്ല. ഇക്കാര്യം നാളെ കൊച്ചി സിറ്റി പൊലീസ് കോടതിയെ അറിയിക്കും. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാളെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.

Also Read: സ്മാര്‍ട്ട് സിറ്റി പദ്ധതി: ‘നഷ്ടപരിഹാരത്തിന് വ്യവസ്ഥയില്ല’; പി രാജീവ്

എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ എറണാകുളം സി ജെ എം കോടതി ഉത്തരവിട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ചെടിച്ചട്ടി അടക്കം ഉപയോഗിച്ച് മര്‍ദ്ദിച്ച സംഭവത്തെ രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, രക്ഷാപ്രവര്‍ത്തനം തുടരാം എന്ന് പ്രസ്താവിച്ചത് കുറ്റകൃത്യത്തിനുള്ള പ്രേരണയാണെന്നായിരുന്നു ഷിയാസിന്റെ ഹര്‍ജി. ഈ പരാതിയിലെ അന്വേഷണ റിപ്പോര്‍ട്ടാണ് പൊലീസ് നാളെ കോടതിയില്‍ സമര്‍പ്പിക്കുക.

Share Email
Top