അഗളിയില്‍ മലയില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി താഴെയെത്തിച്ച് പൊലീസും ഫയര്‍ ഫോഴ്സും

അഗളിയില്‍ മലയില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി താഴെയെത്തിച്ച് പൊലീസും ഫയര്‍ ഫോഴ്സും

പാലക്കാട്: അഗളിയില്‍ വ്യൂ പോയിന്റ് കാണാനെത്തി മലയില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി താഴെയെത്തിച്ചു. മഴ പെയ്തതോടെ വിദ്യാര്‍ത്ഥികള്‍ വഴി തെറ്റി മലമുകളില്‍ അകപ്പെടുകയായിരുന്നു. അഗളി മഞ്ഞച്ചോല വ്യൂ പോയിന്റ് കാണാനാണ് വിദ്യാര്‍ത്ഥികളെത്തിയത്. എടത്തനാട്ടുകര സ്വദേശികളായ നാല് പേരാണ് മലയില്‍ അകപ്പെട്ടത്.

മഴ കനത്തതോടെ ഇരുട്ട് മൂടി വഴി തെറ്റി പോകുകയായിരുന്നു. അഗളി പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി. വനത്തില്‍ അകപ്പെട്ടവര്‍ സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു. അഗളി സിഐയുടെ നേതൃത്വത്തിലുളള സംഘം മലയിലേക്ക് തിരിച്ചിരിക്കുകയാണ്.

Top