സെയ്ഫിന്റെ വീട്ടിലെ മോഷ്ടാവെന്ന് പറഞ്ഞ് ചിത്രം പുറത്തുവിട്ടു; യുവാവിന്റെ ജോലി പോയി

പ്രതിയെന്ന് ഉറപ്പിച്ച് പൊലീസ് ചിത്രം അടക്കം പുറത്തുവിട്ട ആകാശ് കനോജിയയ്ക്കാണ് (31) ആണ് ജോലി നഷ്ടപ്പെട്ടത്

സെയ്ഫിന്റെ വീട്ടിലെ മോഷ്ടാവെന്ന് പറഞ്ഞ് ചിത്രം പുറത്തുവിട്ടു; യുവാവിന്റെ ജോലി പോയി
സെയ്ഫിന്റെ വീട്ടിലെ മോഷ്ടാവെന്ന് പറഞ്ഞ് ചിത്രം പുറത്തുവിട്ടു; യുവാവിന്റെ ജോലി പോയി

മുംബൈ: സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെന്ന് സംശയിച്ചു മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് ജോലി നഷ്ടപ്പെട്ടു. പ്രതിയെന്ന് ഉറപ്പിച്ച് പൊലീസ് ചിത്രം അടക്കം പുറത്തുവിട്ട ആകാശ് കനോജിയയ്ക്കാണ് (31) ആണ് ജോലി നഷ്ടപ്പെട്ടത്. ട്രെയിനിൽ യാത്ര ചെയ്യവേയാണ് കഴിഞ്ഞ 18ന് ആണ് യുവാവിനെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുംബൈയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ആകാശ്.

അതേസമയം 19 നു പുലർച്ചെ യഥാർത്ഥ പ്രതിയും ബംഗ്ലദേശ് സ്വദേശിയുമായ മുഹമ്മദ് ഷെരിഫുൾ ഇസ്‌ലാം ഷെഹ്സാദിനെ മുംബൈയ്ക്ക് അടുത്ത് നിന്നും പോലീസ് പിടികൂടിയിരുന്നു. തുടർന്ന് ആകാശിനെ വിട്ടയച്ചെങ്കിലും പ്രതിയെന്ന മട്ടിൽ എല്ലായിടത്തും വാർത്തയും പടവും പ്രചരിച്ചിരുന്നു.

Also Read: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന് പരാതി; റാണ അയ്യൂബിനെതിരെ കേസെടുക്കും

മുംബൈ പൊലീസിന്റെ അനാസ്ഥ കാരണം എന്റെ ജീവിതം തകർത്തു. കുറ്റവാളിയെന്ന മട്ടിൽ അവർ എന്റെ പടം പുറത്തുവിട്ടു. പ്രതിശ്രുത വധുവിനെ കാണാനുള്ള യാത്രയ്ക്കിടെയാണ് കസ്റ്റഡിയിലാകുന്നത്. അതോടെ, പെൺവീട്ടുകാർ പിന്മാറി. ജോലിക്കു വരേണ്ടതില്ലെന്ന് തൊഴിലുടമയും പറഞ്ഞെന്ന് ആകാശ് പറഞ്ഞു.

Share Email
Top