പാർട്ടിയുടെ സമയം അത്ര ശരിയല്ല..! ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അന്വേഷണം സിപിഎം നേതാക്കളിലേക്കും

സർക്കാരിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് ഇഡി. വിജിലൻസ് കേസ് രജിസ്റ്റർ ചെയ്താൽ ഇഡി പ്രത്യേക കേസും രജിസ്റ്റർ ചെയ്യും

പാർട്ടിയുടെ സമയം അത്ര ശരിയല്ല..! ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അന്വേഷണം സിപിഎം നേതാക്കളിലേക്കും
പാർട്ടിയുടെ സമയം അത്ര ശരിയല്ല..! ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അന്വേഷണം സിപിഎം നേതാക്കളിലേക്കും

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് ആക്രമിച്ച സംഭവത്തിൽ അന്വേഷണം ഇനി സിപിഎം നേതാക്കളിലേക്കും. സിഎംആർഎൽ–എക്‌സാലോജിക് ഇടപാട് കേസിന്റെ ഭാഗമായി തിരുവനന്തപുരത്തെ പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ശേഷം മടങ്ങുകയായിരുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിലാണ് ഇഡി സ്വന്തം നിലയ്ക്ക് കേസ് എടുത്തത്. പോലീസ് നേരത്തെ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിനെ അടിസ്ഥാനമാക്കി പിഎംഎൽഎ പ്രകാരമാണ് ഇഡി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പോലീസ് കേസിൽ പ്രതികളായ എല്ലാവരും ഇഡി കേസിലും പ്രതികളാണ്. പിണറായി വിജയന്റെ മകൾ വീണയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം തടസ്സപ്പെടുത്തുന്നതിനാണ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് ഇഡിയുടെ നിഗമനം. സംഭവത്തിന് പിന്നിലെ ഗൂഢാലോചനയിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടോ എന്നതും കേന്ദ്ര ഏജൻസി വിശദമായി പരിശോധിക്കുന്നുണ്ട്. കള്ളപ്പണക്കേസിലെ പ്രതികളെ സഹായിക്കാനും സിഎംആർഎൽ–എക്‌സാലോജിക് കേസിലെ അന്വേഷണം തടസ്സപ്പെടുത്താനുമാണ് ആക്രമണം നടത്തിയതെന്നാണ് ഇഡിയുടെ പ്രധാന വാദം.

ALSO READ:ഖേദമുണ്ട്, പക്ഷെ എന്ത് ചെയ്യാൻ..! വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ല -മന്ത്രി സണ്ണി ജോസഫ്

കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി കേസുമായി ബന്ധപ്പെട്ട പലർക്കും ഇഡി ഇതിനോടകം നോട്ടീസ് നൽകിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയും സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കാനാണ് നീക്കം. ഗൂഢാലോചന സംബന്ധിച്ച അന്വേഷണം നേരത്തെ കാര്യമായി നടന്നില്ലെന്നാണ് ഇഡിയുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം സിപിഎം നേതാക്കളിലേക്ക് അടക്കം വ്യാപിപ്പിക്കാനാണ് നീക്കം. നേരത്തെ കേസിൽ പ്രതിയായ ഐ.പി. ബിനു ഉൾപ്പെടെയുള്ളവർ സ്റ്റേഷനിലെ ഓണാഘോഷത്തിൽ പങ്കെടുത്തത് വലിയ വിവാദമായിരുന്നു.

ഇതിനിടെ പിണറായി വിജയൻ, മുഹമ്മദ് റിയാസ്, വീണ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്ന് ഇഡി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാരിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് ഇഡി. വിജിലൻസ് കേസ് രജിസ്റ്റർ ചെയ്താൽ ഇഡി പ്രത്യേക കേസും രജിസ്റ്റർ ചെയ്യും. സിഎംആർഎൽ കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി സിഎംആർഎൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏഴോളം പേർക്ക് ചോദ്യം ചെയ്യലിന് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ഇതോടെ ആക്രമണക്കേസിലെ അന്വേഷണം കൂടുതൽ വ്യാപിക്കുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

Share Email
Top