‘കുളിക്കാൻ കഴിയാത്തത് മാത്രമായിരുന്നു പ്രശ്നം! ലോക​ റെക്കോഡിട്ട് ഒരു എൻജിനീയർ

കഴിഞ്ഞ സെപ്റ്റംബർ 26 മുതലാണ് റുഡിഗർ കടലിനടിയിൽ ജീവിതം തുടങ്ങിയത്

‘കുളിക്കാൻ കഴിയാത്തത് മാത്രമായിരുന്നു പ്രശ്നം! ലോക​ റെക്കോഡിട്ട് ഒരു എൻജിനീയർ
‘കുളിക്കാൻ കഴിയാത്തത് മാത്രമായിരുന്നു പ്രശ്നം! ലോക​ റെക്കോഡിട്ട് ഒരു എൻജിനീയർ

പ്യുയർടോ ലിൻഡോ: നീണ്ട 120 ദിവസം വെള്ളത്തിനടിയിൽ ജീവിച്ച് ലോകറെക്കോഡിട്ട് ജർമൻ എയ്റോസ്​പേസ് എൻജിനീയർ. 59കാരനായ റുഡിഗർ കോച്ച് ആണ് വെള്ളത്തിനടിയിൽ 11മീറ്റർ ആഴത്തിൽ ഒരു കുഞ്ഞ് ക്യാപ്സ്യൂളിനുള്ളിൽ താമസിച്ച് ലോക റെ​ക്കോഡിന് ഉടമയായത്.

പനാമ തീരത്ത് കടലിനടിയിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചതിന്റെ ലോകറെക്കോഡാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. അമേരിക്കയിലെ ജോസഫ് ഡിറ്റൂരിയുടെ റെക്കോഡാണ് റുഡിഗർ പഴങ്കഥയാക്കിയത്. ഫ്ലോറിഡയിലെ തടാകത്തിൽ 100 ദിവസം താമസിച്ചാണ് മുമ്പ് ഡിറ്റൂരി റെക്കോഡിട്ടത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് വിധികര്‍ത്താവായ സൂസന്ന റെയ്സിന്റെ സാന്നിധ്യത്തിലാണ് റൂഡിഗര്‍ കോച്ച് കടലിനടിയിലെ തന്റെ 320 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ക്യാപ്‌സ്യൂളില്‍ നിന്ന് പുറത്തുവന്നത്.

Also Read : ‘യഹിയ സിൻവാർ’ ഗാസയിലെ യുദ്ധഭൂമിയിൽ ! കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

കാര്യം ഒക്കെ കൊള്ളാം.. പക്ഷെ

Rudiger Koach

ലോകറെക്കോഡൊക്കെ നേടിയെങ്കിലും റുഡിഗറുടെ വെള്ളത്തിനടിയിലെ ജീവിതം ഒട്ടും സുഖകരമായ ഒന്നായിരുന്നില്ല. 320 ചതുരശ്ര മീറ്ററാണ് ക്യാപ്സ്യൂളിന്റെ വിസ്തൃതി. എല്ലാ ആധുനിക സൗകര്യങ്ങളും അതിനകത്തുണ്ട്. കിടക്കയും ടോയ്‍ലറ്റ് സൗകര്യവും, കംപ്യൂട്ടർ, ഇന്റർനെറ്റ് എന്നിവയും വ്യായാമം ചെയ്യുന്നതിന് എക്സർസൈസ് ബൈക്കും ഉൾപ്പെടെയുണ്ട്. കുളിക്കാനുള്ള സൗകര്യമില്ലാത്തതായിരുന്നു റുഡിഗറിന്റെ ഏറ്റവും വലിയ​ പ്രശ്നം. കടൽ ശാന്തമായിരിക്കുമ്പോൾ വലിയ പ്രശ്നങ്ങളൊന്നുമുണ്ടാകില്ല. എന്നാൽ കടലിന്റെ അശാന്തതയിൽ കാര്യം അല്പം പ്രശ്നമാണെന്ന് ആണ് റുഡിഗറിന്റെ പ്രതികരണം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് വിധികര്‍ത്താവായ സൂസന്ന റെയ്സിന്റെ സാന്നിധ്യത്തിലാണ് റൂഡിഗര്‍ കോച്ച് കടലിനടിയിലെ തന്റെ 320 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ക്യാപ്‌സ്യുളില്‍ നിന്ന് പുറത്തുവന്നത്.

Also Read : വെടിനിർത്തൽ കരാർ: രണ്ടാമതായി മോചിപ്പിക്കുന്ന സൈനികരുടെ പേര് പുറത്തുവിട്ടു

കഴിഞ്ഞ സെപ്റ്റംബർ 26 മുതലാണ് റുഡിഗർ കടലിനടിയിൽ ജീവിതം തുടങ്ങിയത്. ജനുവരി 24ന് ദൗത്യം പൂർത്തിയാക്കി. ഡോക്ടര്‍ക്കും മക്കള്‍ക്കും ഭാര്യക്കും മാത്രമാണ് കോച്ചിനെ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടായിരുന്നത്. കനേഡിയന്‍ വ്യവസായിയായ ഗ്രാന്‍ഡ് റോമണ്ട് ആണ് ദൗത്യത്തിന് ആവശ്യമായ പിന്തുണ നല്‍കിയത്. ക്യാപ്സൂളില്‍ സ്ഥാപിച്ച നാല് ക്യാമറകള്‍ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു. കരയില്‍ തിരിച്ചെത്തിയാല്‍ ഉടനെ എന്ത് ചെയ്യുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് നന്നായി ഒന്ന് കുളിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Share Email
Top