‘കളങ്കാവൽ’ ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ് എത്തി

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് 'കളങ്കാവൽ'

‘കളങ്കാവൽ’ ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ് എത്തി
‘കളങ്കാവൽ’ ചിത്രത്തിന്റെ പുത്തൻ അപ്‍ഡേറ്റ് എത്തി

മ്മൂട്ടി പ്രധാന കഥാപാത്രമാകുന്ന പുതിയ ചിത്രമായ ‘കളങ്കാവലി’ന്റെ ദൈർഘ്യം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നു. നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ആകെ 2 മണിക്കൂറും 19 മിനിറ്റും 3 സെക്കൻഡുമാണ് ദൈർഘ്യം. ട്രേഡ് അനലിസ്റ്റായ സൗത്ത്‌വുഡ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ചിത്രത്തിന്റെ ആദ്യ പകുതി 58 മിനിറ്റും 34 സെക്കൻഡും, രണ്ടാം പകുതി 1 മണിക്കൂറും 20 മിനിറ്റും 29 സെക്കൻഡുമാണ്.

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ‘കളങ്കാവൽ’. ദുൽഖർ സൽമാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പി’ന്റെ കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയനായ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ജിഷ്‍ണു ശ്രീകുമാറുമായി ചേർന്ന് ജിതിൻ കെ. ജോസ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് വേഫെറർ ഫിലിംസാണ്.

Also Read: ‘അടിനാശം വെള്ളപ്പൊക്കം’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

അതേസമയം മമ്മൂട്ടി ചിത്രം ‘കളങ്കാവലി’ന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾത്തന്നെ വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ഈ ചിത്രത്തിൽ, മമ്മൂട്ടി എന്ന മഹാനടന്റെ പ്രകടന മാജിക് ഒരിക്കൽക്കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചനയാണ് ട്രെയിലർ നൽകിയത്. മമ്മൂട്ടിക്കൊപ്പം വിനായകനും ഗംഭീര പ്രകടനം കൊണ്ട് കയ്യടി നേടുമെന്ന് ട്രെയിലർ ഉറപ്പുനൽകുന്നു.

Share Email
Top