‘വാഴ്ക്കൈ’ പൈങ്കിളിയിലെ പുതിയ ഗാനം പുറത്തുവിട്ടു

വാഴ്ക്കെ' എന്ന് തുടങ്ങുന്ന തമിഴ് ഗാനത്തിൽ വിനായക് ശശികുമാറിന്‍റെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസാണ് ഈണം നൽകിയിരിക്കുന്നത്

‘വാഴ്ക്കൈ’ പൈങ്കിളിയിലെ പുതിയ ഗാനം പുറത്തുവിട്ടു
‘വാഴ്ക്കൈ’ പൈങ്കിളിയിലെ പുതിയ ഗാനം പുറത്തുവിട്ടു

പ്രണയ കഥയുമായി പ്രേക്ഷകരിൽ രസം നിറച്ചിരിക്കുകയാണ് ‘പൈങ്കിളി’ എന്ന ചിത്രം. സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്ന ‘പൈങ്കിളി’യിലെ പുതിയ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

അടുത്തിടെ ശ്രദ്ധേയമായ ‘ഹാർട്ട് അറ്റാക്ക്’, ‘ബേബി’ എന്നീ ഫാസ്റ്റ് നമ്പറുകൾക്ക് പിന്നാലെ എത്തിയിരിക്കുന്ന ഗാനം ഏറെ വേറിട്ടുനിൽക്കുന്നതാണ്. ‘വാഴ്ക്കൈ’ എന്ന് തുടങ്ങുന്ന തമിഴ് ഗാനത്തിൽ വിനായക് ശശികുമാറിന്‍റെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസാണ് ഈണം നൽകിയിരിക്കുന്നത്. ദിവ്യ രാജ മാസൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

Also Read: നായികയെ തീരുമാനിക്കുന്നത് പോലും താരത്തിന്റെ ഇഷ്ടം നോക്കി: ശ്രീകുമാരൻ തമ്പി

വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.’ആവേശ’ത്തിലെ അമ്പാനായും ‘പൊൻമാനി’ലെ മരിയാനോയായുമൊക്കെ വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ വിസ്മയിപ്പിച്ച സജിൻ ഗോപു ആദ്യമായി നായക വേഷത്തിൽ എത്തിയ സിനിമ കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.

Share Email
Top