തിരുവനന്തപുരം: മലയോര കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് മലയോര സമരയാത്രയ്ക്ക് നാളെ തുടക്കമാകും. നാളെ വൈകിട്ട് ഇരിക്കൂര്‍ കരുവഞ്ചാലില്‍ നിന്നും ആരംഭിച്ച് ഫെബ്രുവരി 5ന് തിരുവനന്തപുരം അമ്പൂരിയില്‍ സമരയാത്ര സമാപിക്കും.
വന്യമൃഗങ്ങളുടെ അക്രമത്തില്‍ നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരയാത്ര.
Also Read: വഖഫ് നിയമഭേദഗതി; ശീതകാല സമ്മേളനത്തില്‍ അന്തിമറിപ്പോര്‍ട്ട് സമർപ്പിക്കും
സമരയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകിട്ട് കരുവഞ്ചാലില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി നിര്‍വഹിക്കും. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി അധ്യക്ഷത വഹിക്കും. ഘടകകക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലികുട്ടി, പി.ജെ. ജോസഫ്, രമേശ് ചെന്നിത്തല, എം.എം. ഹസ്സന്‍, സി.പി. ജോണ്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, ജി. ദേവരാജന്‍, മാണി സി. കാപ്പന്‍, ജി. ദേവരാജന്‍, അഡ്വ. രാജന്‍ ബാബു, രാജേന്ദ്രന്‍ വെള്ളപ്പാലത്ത് തുടങ്ങിയവര്‍ യാത്രയില്‍ പങ്കെടുക്കും.