സംസ്ഥാനത്ത് സ്വർണവിലയിൽ മണിക്കൂറുകൾക്കുള്ളിൽ വൻ കുതിച്ചുചാട്ടം. ഇന്ന് രാവിലെ രേഖപ്പെടുത്തിയ നിരക്കിൽ നിന്നും ഉച്ചയോടെ പവന് 880 രൂപയും ഗ്രാമിന് 110 രൂപയുമാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ വിലവർദ്ധനവോടെ സംസ്ഥാനത്ത് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില ചരിത്രത്തിലാദ്യമായി 1,03,640 രൂപയായും, ഒരു ഗ്രാം സ്വർണത്തിന്റെ വില 12,955 രൂപയായും ഉയർന്നു. ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 12,845 രൂപയും പവന് 1,02,760 രൂപയുമായിരുന്നു വിപണി വില. എന്നാൽ ഉച്ചയോടെയുണ്ടായ അപ്രതീക്ഷിത മാറ്റം സ്വർണം വാങ്ങാൻ കാത്തിരുന്ന ഉപഭോക്താക്കളെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്.
ഉച്ചയായപ്പോൾ സ്വഭാവം മാറി; കേരളത്തിൽ സ്വർണ വിലയിൽ വർധനവ്
ഉച്ചയോടെയുണ്ടായ അപ്രതീക്ഷിത മാറ്റം സ്വർണം വാങ്ങാൻ കാത്തിരുന്ന ഉപഭോക്താക്കളെ വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്






