കുവൈറ്റില്‍ മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി

വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി

കുവൈറ്റില്‍ മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി
കുവൈറ്റില്‍ മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തി മന്ത്രി

കുവൈത്ത് : മഴക്കാല മുന്നൊരുക്കങ്ങളും പ്രവര്‍ത്തനങ്ങളും പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അല്‍ മഷാന്‍ വിലയിരുത്തി. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രതിനിധികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. മഴയെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ വേഗത്തില്‍ നേരിടാന്‍ സീസണില്‍ വിവിധ സ്ഥലങ്ങളില്‍ ഫീല്‍ഡ് ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കും.മഴ വാഹന ഗതാഗതത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കല്‍, അടിയന്തര സാഹചര്യങ്ങള്‍ വേഗത്തില്‍ കൈകാര്യം ചെയ്യല്‍, പ്രതിരോധ പദ്ധതികള്‍ ആവിഷ്‌കരിക്കല്‍, വ്യക്തികളുടെയും സ്വത്തുക്കളുടെയും സുരക്ഷ, സര്‍ക്കാര്‍ ഏജന്‍സികളുടെ ഏകോപനം, അപകടങ്ങളില്‍ അടിയന്തര പരിഹാരങ്ങള്‍ നടപ്പാക്കല്‍ എന്നിവയെല്ലാം യോഗം ചര്‍ച്ച ചെയ്തു. കാലാവസ്ഥ വകുപ്പ് പ്രതിനിധി വരും കാലയളവിലെ കാലാവസ്ഥയെക്കുറിച്ച് യോഗത്തില്‍ വിശദീകരിച്ചു.

മഴവെള്ളം ഒഴുകിപ്പോകുന്ന സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും ശുചിത്വം ഉറപ്പാക്കാനും പ്രവര്‍ത്തനം ഉറപ്പാക്കാനും റോഡുകളില്‍ മാലിന്യം വലിച്ചെറിയരുതെന്നും മന്ത്രി പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. മഴവെള്ളം ഒഴുകിപ്പോകുന്ന വഴികള്‍ വൃത്തിയാക്കല്‍, പമ്പിങ് സ്റ്റേഷനുകളുടെ മുന്നൊരുക്കങ്ങള്‍ എന്നിവ അടക്കം കഴിഞ്ഞ കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ടവര്‍ മന്ത്രിയെ യോഗത്തില്‍ ധരിപ്പിച്ചു.

Top