പശ്ചിമേഷ്യ വീണ്ടും കത്തുന്നു; വെടിനിർത്തൽ അവസാനിച്ചേക്കും, അമേരിക്കയ്ക്കെതിരെ ഇറാൻ

സമുദ്ര ഉപരോധം ഉൾപ്പെടെയുള്ള സൈനിക സമ്മർദങ്ങൾ അമേരിക്ക തുടരുന്നത് ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്

പശ്ചിമേഷ്യ വീണ്ടും കത്തുന്നു; വെടിനിർത്തൽ അവസാനിച്ചേക്കും, അമേരിക്കയ്ക്കെതിരെ ഇറാൻ
പശ്ചിമേഷ്യ വീണ്ടും കത്തുന്നു; വെടിനിർത്തൽ അവസാനിച്ചേക്കും, അമേരിക്കയ്ക്കെതിരെ ഇറാൻ

മേരിക്ക – ഇറാൻ ബന്ധത്തിൽ വീണ്ടും വിള്ളൽ വീഴ്ത്തിക്കൊണ്ട് പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നു. നിലവിലെ താൽക്കാലിക വെടിനിർത്തൽ അവസാനിച്ചേക്കുമെന്ന സൂചനയുമായി ഇറാൻ സായുധ സേന രംഗത്തെത്തിയതോടെ മൂന്നാഴ്ചയായി നിലനിൽക്കുന്ന സമാധാന അന്തരീക്ഷം പ്രതിസന്ധിയിലായി. കരാറുകൾ പാലിക്കുന്നതിൽ അമേരിക്കയ്ക്ക് പ്രതിബദ്ധതയില്ലെന്നും അമേരിക്ക-ഇസ്രയേൽ സഖ്യം വീണ്ടും ആക്രമണത്തിന് മുതിരാൻ സാധ്യതയുണ്ടെന്നുമാണ് ഇറാന്റെ മുന്നറിയിപ്പ്.

അമേരിക്ക നടത്തുന്ന മാധ്യമ നാടകങ്ങൾ സ്വന്തം വീഴ്ചകൾ മറയ്ക്കാനും എണ്ണവില നിയന്ത്രിക്കാനുമാണെന്ന് ഇറാന്റെ മിലിട്ടറി ഡെപ്യൂട്ടി മുഹമ്മദ് ജാഫർ അസദി കുറ്റപ്പെടുത്തി. അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏത് നീക്കത്തെയും നേരിടാൻ സേന പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. സമുദ്ര ഉപരോധം ഉൾപ്പെടെയുള്ള സൈനിക സമ്മർദങ്ങൾ അമേരിക്ക തുടരുന്നത് ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്.

Also Read: ശത്രുവിന്റെ പ്രഹരമല്ല, സ്വന്തം പരാജയം! ഒരു ലക്ഷം കോടിയുടെ ‘അമേരിക്കൻ വിസ്മയം’ ദൗത്യം ഉപേക്ഷിച്ച് മടങ്ങുന്നതിന് പിന്നിൽ?

അതേസമയം, വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഇറാനുമായുള്ള കരാറിലെത്താൻ സാധിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അമേരിക്കയ്ക്ക് മുന്നിൽ രണ്ട് വഴികൾ മാത്രമേയുള്ളൂവെന്ന് വ്യക്തമാക്കി. ഒന്നുകിൽ ഇറാനെ പൂർണ്ണമായി നശിപ്പിക്കുക, അല്ലെങ്കിൽ ഒരു കരാറിലെത്തുക എന്നതാണ് അത്. മാനുഷിക പരിഗണനകൾ മുൻനിർത്തി ഇറാനെ തകർക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറയുമ്പോഴും, അതൊരു പ്രധാന പോംവഴിയായി മുന്നിലുണ്ടെന്ന് ട്രംപ് ആവർത്തിച്ചത് മേഖലയിൽ ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്.

Share Email
Top