400 ലധികം സീറ്റുകള്‍ NDAക്ക് ലഭിക്കും, മാധ്യമങ്ങള്‍ക്ക അത് എഴുതേണ്ടി വരും; പ്രകാശ് ജാവദേക്കര്‍

400 ലധികം സീറ്റുകള്‍ NDAക്ക് ലഭിക്കും, മാധ്യമങ്ങള്‍ക്ക അത് എഴുതേണ്ടി വരും; പ്രകാശ് ജാവദേക്കര്‍

കേരളത്തില്‍ 5 സീറ്റില്‍ BJP ജയിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍. പ്രതീക്ഷിച്ച സീറ്റില്‍ എല്ലാം വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സിപിഐഎം പ്രവര്‍ത്തകര്‍ ഇത്തവണ വോട്ട് ചെയ്‌തെന്ന് ബിജെപിയ്ക്ക് ആണെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ദക്ഷിണ ഇന്ത്യയില്‍ നിന്ന് ബിജെപിക്ക് കൂടുതല്‍ MP മാരുണ്ടാകുമെന്നും 400 ലധികം സീറ്റുകള്‍ NDA ക്ക് ലഭിക്കുമെന്ന് മാധ്യമങ്ങള്‍ക്ക് എഴുതേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

20 % ത്തിന് മുകളില്‍ വോട്ടുശതമാനമുണ്ടാകുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. മുഖ്യമന്ത്രി ആരുടെ ചെലവിലാണ് വിദേശത്ത് പോയതെന്ന് വെളിപ്പെടുത്തണം. എവിടെയാണ് പോകുന്നത് ആരൊക്കെയാണ് കാണുന്നതെന്നതെല്ലാം രഹസ്യമാണ്. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായ മുഖ്യമന്ത്രി പിണറായി വിജയന്‍ എങ്ങോട്ടാണ് പോയതെന്ന് എംവി ഗോവിന്ദന് അറിയാമോ എന്നും പ്രകാശ് ജാവദേക്കര്‍ ചോദിച്ചു.

Top