‘ദ ലോര്‍ഡ് ഓഫ് ദി റിംഗ്‌സ്: ദി റിംഗ്‌സ് ഓഫ് പവര്‍’ സീസണ്‍ 2 ടീസര്‍ പുറത്തിറങ്ങി

‘ദ ലോര്‍ഡ് ഓഫ് ദി റിംഗ്‌സ്: ദി റിംഗ്‌സ് ഓഫ് പവര്‍’ സീസണ്‍ 2 ടീസര്‍ പുറത്തിറങ്ങി

‘ദ ലോര്‍ഡ് ഓഫ് ദി റിംഗ്‌സ്: ദി റിംഗ്‌സ് ഓഫ് പവര്‍’ ടെലിവിഷന്‍ പരമ്പരയുടെ സീസണ്‍ 2 ടീസര്‍ പുറത്തിറങ്ങി. പരമ്പരയുടെ ആദ്യ സീസണ്‍ ശ്രദ്ധേയമായ ആഗോള അംഗീകാരം നേടിയിരുന്നു. ലോകമെമ്പാടും 100 ദശലക്ഷത്തിലധികം ആളുകള്‍ കാണുകയും ചെയ്ത സീരീസിന്റെ ആദ്യ സീസണ്‍ പ്രൈം വീഡിയോയുടെ ഏറ്റവും മികച്ച ഒറിജിനല്‍ സീരീസുകളിലൊന്നായിരുന്നു.

ലോര്‍ഡ് ഓഫ് ദ റിംഗ്‌സ്: ദി റിംഗ്‌സ് ഓഫ് പവര്‍ സീസണ്‍ രണ്ട് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ പ്രൈം വീഡിയോയില്‍ മാത്രം ലഭ്യമാകുക. സീസണ്‍ രണ്ട്, 2024 ഓഗസ്റ്റ് 29 വ്യാഴാഴ്ച, 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഒന്നിലധികം ഭാഷകളിലായി ആഗോളതലത്തില്‍ സ്ട്രീമിംഗ് തുടങ്ങുമെന്ന് പ്രൈം വീഡിയോ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ ലിറ്റററി വില്ലന്മാരില്‍ ഒരാളായ സൗരോണിന്റെ റോളിലാണ് ചാര്‍ലി വിക്കേഴ്സ് എത്തുന്നത്. പുതിയ രൂപത്തിലുള്ള ചാര്‍ളി വിക്കേഴ്സിന്റെ തിരിച്ചുവരവ് ഫീച്ചര്‍ ചെയ്യുന്ന പുതിയ സീസണ്‍ന്റെ കീ ആര്‍ട്ടും പുറത്തിറക്കുകയുണ്ടായി. ഗാലഡ്രിയല്‍, എല്‍റോണ്ട്, പ്രിന്‍സ് ഡ്യൂറിന്‍ IV, അരോണ്ടിര്‍, സെലിബ്രിംബോര്‍ എന്നിവരുള്‍പ്പെടെ ആരാധകരുടെ പ്രിയപ്പെട്ട നിരവധി കഥാപാത്രങ്ങളുടെ തിരിച്ചുവരവിനെ അറിയിക്കുകയും ചെയ്യുന്ന ഈ ഫസ്റ്റ് ലുക്ക്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൂടുതല്‍ റിങ്ങുകളുടെ സൃഷ്ടിയെ വെളിപ്പെടുത്തുന്നു.

Top