ലീഗും എംഎസ്എഫും അറിയണം… സി.പി.എം തകർന്നാൽ കേരളത്തിൽ സംഭവിക്കുന്നത് എന്ത്? ആന്റണി തിരിച്ചറിഞ്ഞ സത്യം!

ഭരണത്തിൽ യുഡിഎഫ് ആണെന്നു കരുതി കേരളത്തിലെ ഏറ്റവും വലിയ പാർട്ടി കോൺഗ്രസ്സ് ആണെന്ന് കരുതരുത്. അത് ഇപ്പോഴും സി.പി.എം തന്നെയാണ്. യൂത്ത് ലീഗിന്റെയും എം എസ് എഫിൻ്റെയും നിലപാട് ബിജെപിക്ക് വളമാകാതെ നോക്കുക.

ലീഗും എംഎസ്എഫും അറിയണം… സി.പി.എം തകർന്നാൽ കേരളത്തിൽ സംഭവിക്കുന്നത് എന്ത്? ആന്റണി തിരിച്ചറിഞ്ഞ സത്യം!
ലീഗും എംഎസ്എഫും അറിയണം… സി.പി.എം തകർന്നാൽ കേരളത്തിൽ സംഭവിക്കുന്നത് എന്ത്? ആന്റണി തിരിച്ചറിഞ്ഞ സത്യം!

എകെ ആൻ്റണി മുതൽ ശബരീനാഥ് വരെയുള്ള കോൺഗ്രസ്സ് നേതാക്കൾ എന്തു കൊണ്ടാണ് സി.പി.എം തകർന്ന് പോകരുത് എന്നതാണ് തങ്ങളുടെ ആഗ്രഹമെന്ന് തുറന്നു പറയുന്നത് എന്നത് അറിയാമോ? അത് അവർക്ക് സി.പി.എമ്മിനോടോ, ഇടതുപക്ഷത്തോടോ ഉള്ള പ്രേമം കൊണ്ടാന്നും അല്ല. ഇവിടെ ഇടതുപക്ഷം ഇല്ലാതായാൽ ആർഎസ് എസും ബിജെപിയും മറ്റ് സംഘപരിവാർ സംഘടനകളും എല്ലാം തന്നെ ശക്തിയാർജിക്കുമെന്ന തിരിച്ചറിവിൽ അവർ പറഞ്ഞ് പോകുന്നതാണ്.

ഇക്കാര്യം ഇവിടെ തുറന്നു പറഞ്ഞത് കൊണ്ട് പറയുന്നവരെ ആരും സി.പി.എമ്മുകാരായി ചിത്രീകരിക്കാൻ ശ്രമിക്കരുത്. എകെ ആൻ്റണി മനസ്സിലാക്കിയത് പോലെ തന്നെ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കിയത് കൊണ്ടു മാത്രമാണ് ചില കാര്യങ്ങൾ ഇവിടെ തുറന്നു പറയേണ്ടി വരുന്നത്. അങ്ങനെ മാത്രം ഈ പ്രതികരണത്തേയും നിങ്ങൾ കണ്ടാൽ മതി. കോൺഗ്രസ്സിന് സംഘപരിവാറിനെ തടഞ്ഞ് നിർത്താനുള്ള ആശയപരമായ ശേഷി മാത്രമല്ല കായികപരമായ ശേഷിയും ഇല്ലന്നത് ഒരു യാഥാർത്ഥ്യമാണ്. ഇത് രണ്ടും ഇപ്പോഴും കേരളത്തിൽ ഉള്ളത് സി.പി.എമ്മിനും അവരുടെ പോഷക സംഘടനകൾക്കുമാണ്. ഇക്കാര്യം ഇപ്പോൾ എസ് എഫ് ഐക്ക് എതിരെ ഉറഞ്ഞ് തുള്ളുന്ന യൂത്ത് ലീഗുകാരും എംഎസ്എഫുകാരും മനസ്സിലാക്കുന്നത് നല്ലതാണ്.

ഈ ഒരു ബോധം ഉണ്ടായിരുന്നു എങ്കിൽ, മലപ്പുറത്തെ ചേളാരിയിലെ ആശുപത്രിയിൽ കയറി എസ് എഫ് ഐക്കാരെ കൊലപ്പെടുത്താൻ എം എസ് എഫ്, യൂത്ത് ലീഗ് പ്രവർത്തകർ ശ്രമിക്കില്ലായിരുന്നു. ഇപ്പോൾ സംഘർഷത്തിൻ്റെ കേന്ദ്രമായി മാറിയ കാലിക്കറ്റ് സർവ്വകലാശാല മലപ്പുറത്ത് കൊണ്ടു വന്നത് തന്നെ സി.പി.എം നേതാവായ ഇഎംഎസ് മുഖ്യമന്ത്രിയായ കാലഘട്ടത്തിലാണ്. അതും ഇഎംഎസ് പ്രത്യേകം താൽപ്പര്യപെടുത്തിട്ടാണ് ഇങ്ങനെ ഒരു സ്ഥാപനം മലപ്പുറം ജില്ലയിൽ ഉയർന്നു വന്നിരിക്കുന്നത് എന്നതും ലീഗുകാരും എം എസ് എഫുകാരും മറന്നു പോകരുത്. ആർഎസ്എസിന് രാജ്യത്ത് തന്നെ ഏറ്റവും അധികം ശാഖകൾ ഉള്ള സംസ്ഥാനമായിട്ടും കേരളത്തിൽ ബിജെപിക്ക് മുന്നേറാൻ കഴിയാത്തതും ഭരണം പിടിക്കാൻ കഴിയാത്തതും ഇടതുപക്ഷത്തുള്ള ഹിന്ദുവോട്ടുകളിൽ നുഴഞ്ഞ് കയറാൻ കഴിയാത്തതു കൊണ്ടു മാത്രമാണ്. അവിടെയാണ് സി.പി.എമ്മിൻ്റെ പ്രതിരോധം നമ്മൾ കാണേണ്ടത്.

അതിന് അവർക്ക് കൊടുക്കേണ്ടി വന്ന വിലയൊന്നും രാജ്യത്ത് മറ്റൊരു പാർട്ടിക്കും കൊടുക്കേണ്ടി വന്നിട്ടില്ല. അത് അറിയണമെങ്കിൽ ആദ്യം ചരിത്രം പഠിക്കണം. എത്ര സി പി എം പവർത്തകരെയാണ് സംഘപരിവാറുകൾ കൊന്നു തള്ളിയത് എന്നത് അവിടെ കാണാൻ പറ്റും. അതു പോലെ തന്നെ തിരിച്ചുള്ള സി.പി എം പ്രതിരോധത്തിൽ കൊല്ലപ്പെട്ട സംഘപരിവാറുകളുടെ ലിസ്റ്റും ചരിത്രം പരിശോധിച്ചാൽ ആർക്കും തന്നെ മനസ്സിലാക്കാൻ പറ്റുന്നതാണ്. തീർച്ചയായും ഉറപ്പിച്ച് പറയാൻ പറ്റും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഒരു പരിരക്ഷ ഇപ്പോഴും കേരളത്തിൽ കിട്ടുന്നുണ്ടെങ്കിൽ അത് തീർച്ചയായും ഇടതുപക്ഷം ഈ മണ്ണ് ഉഴുതു മറിച്ചതു കൊണ്ടു മാത്രമാണ്. പിന്നെ മറ്റൊരു കാര്യം കൂടി ഈ ലീഗുകാരോടും എംഎസ് എഫ് കാരാരോടും പറയാനുള്ളത് ഒരു പൊടിക്ക് നിങ്ങൾ അടങ്ങുന്നത് നിങ്ങൾക്ക് തന്നെ നല്ലതാണ് എന്നതാണ്.

യു ഡി എഫ് ഭരിക്കുന്ന ഈ അവസ്ഥയിലും കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി സി.പി.എമ്മാണ്. ഏറ്റവും വലിയ വിദ്യാർത്ഥി സംഘടന എസ് എഫ് ഐയും ആണ്. ഇനി യുവജന മേഖലയിൽ നോക്കുകയാണെങ്കിൽ ഏറ്റവും വലിയ യുവജന സംഘടന ഡിവൈ എഫ് ഐയാണ്. അല്ലാതെ യൂത്ത് ലീഗും യൂത്ത് കോൺഗ്രസ്സും ഒന്നുമല്ല. തൊഴിലാളി സംഘടനകളെ എടുത്താലും സി.പി.എമ്മിൻ്റെ സംഘടനകൾക്ക് തന്നെയാണ് ഇവിടെയും മേധാവിത്വമുള്ളത്. ഇതൊക്കെ മനസ്സിലാക്കിയിട്ടും വികാര തള്ളിച്ചയിൽ എടുത്ത് ചാടിയാൽ പടുകുഴിയിൽ ചെന്നാണ് നിങ്ങളൊക്കെ ചെന്നുവീഴുക. ഈ ഘട്ടത്തിൽ തൽക്കാലം ഇത്രമാത്രമേ പറയുന്നുള്ളൂ…..

HAFSATH NASRIN

Share Email
Top