കെഎസ്ആ‌ർടിസി ബസിടിച്ച് ലോറിയുടെ നിയന്ത്രണം പോയി

അപകടസമയത്ത് ബൈക്കുകൾ നിർത്തിയിട്ട സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ അപകടം ആണ് ഒഴിവായത്

കെഎസ്ആ‌ർടിസി ബസിടിച്ച് ലോറിയുടെ നിയന്ത്രണം പോയി
കെഎസ്ആ‌ർടിസി ബസിടിച്ച് ലോറിയുടെ നിയന്ത്രണം പോയി

മലപ്പുറം: ചങ്ങരംകുളത്തെ ചീയാനൂരിൽ നിയന്ത്രണം വിട്ട ലോറി നിർത്തിയിട്ട 4 ബൈക്കുകളിൽ ഇടിച്ച് അപകടം. ലോറി നിയന്ത്രണം വിട്ടത് കെഎസ്ആർടിസി ബസ് ഇടിച്ചാണ്. അതേസമയം അപകടസമയത്ത് ബൈക്കുകൾ നിർത്തിയിട്ട സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ അപകടം ആണ് ഒഴിവായത്.

മലപ്പുറം ഇരിമ്പിളിയം നീലാടംപാറയിലുണ്ടായ മറ്റൊരു അപകടത്തിൽ കൈപ്പുറം സ്വദേശി സഫ്വാനാണ് മരിച്ചത്. ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ടിപ്പര്‍ ലോറിയുടെ പിന്നിൽ നിയന്ത്രണം വിട്ട ബൈക്ക് വന്നിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥി ചികിത്സയിലാണ്.

Share Email
Top