ട്വിറ്ററിനെതിരെ സൃഷ്ടിച്ച “കൂ” ആപ്പ് ഗുരുതര പ്രതിസന്ധിയില്‍

ട്വിറ്ററിനെതിരെ സൃഷ്ടിച്ച “കൂ” ആപ്പ് ഗുരുതര പ്രതിസന്ധിയില്‍

ട്വിറ്ററിന്റെ (ഇന്നത്തെ എക്‌സ്) എതിരാളിയെന്ന നിലയില്‍ സൃഷ്ടിക്കപ്പെട്ട ഇന്ത്യന്‍ ആപ്പായ ‘കൂ’ ഗുരുതരമായ പ്രതിസന്ധിയില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കമ്പനി നേരിടുന്നത്. ജീവനക്കാരുടെ ശമ്പളവും മുടങ്ങി. ഏതെങ്കിലും കമ്പനികള്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി, എങ്കിലേ മുടങ്ങിയ ശമ്പളം നല്‍കാനാവൂ.2020ല്‍ ആണ് ഇന്ത്യയില്‍ കൂ വരുന്നത്. മായങ്ക് ബിദവട്കയും അപ്രമേയ രാധാകൃഷ്ണയും രൂപപ്പെടുത്തിയ ഈ ആപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ 30 ലക്ഷം കടന്നിരുന്നു. ട്വിറ്ററിന്റെ ഇന്ത്യയിലെ അന്നത്തെ ഉപയോക്താക്കളുടെ ആറിലൊന്നോളം ആയിരുന്നു . കൂ ട്വിറ്ററിനെ ഇന്ത്യയില്‍ മലര്‍ത്തിയടിക്കുമോയെന്ന സംശയം പോലും ഉയര്‍ന്ന് വന്നു ഇതിനും മുന്‍പ് ടൂറ്റര്‍ എന്ന വേറൊരു ട്വിറ്റര്‍ പ്രതിയോഗി ഇന്ത്യയില്‍ വരികയും ഒട്ടേറെപേര്‍ അതില്‍ വെരിഫൈഡ് അക്കൗണ്ടുകളുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആദ്യത്തെ ആവേശത്തിനു ശേഷം ടൂറ്റര്‍ വിസ്മൃതിയിലായി. ഇതു തന്നെയാകാം കൂവിലും സംഭവിക്കുന്നതെന്ന് അന്നേ അഭിപ്രായമുണ്ടായിരുന്നു. ട്വിറ്റര്‍ അക്കൗണ്ട് നിലനിര്‍ത്തിക്കൊണ്ട് തന്നെ കൂവില്‍ അക്കൗണ്ട് എടുക്കുന്നവരാണ് അന്നു കൂടുതലായുണ്ടായിരുന്നത്. സാങ്കേതികശക്തിയിലും സൗകര്യങ്ങളിലും വിസിബിലിറ്റിയിലും മുന്നില്‍ നില്‍ക്കുന്ന ട്വിറ്ററിലേക്ക് തന്നെ ഇവര്‍ മടങ്ങി. സിഗ്‌നലിലേക്കു ചേക്കേറിയവര്‍ വാട്സാപ്പില്‍ മടങ്ങിയെത്തിയതു പോലെ.

ട്വിറ്റര്‍ സെലിബ്രിറ്റികളുടെ സമൂഹമാധ്യമമാണ്. എല്ലാ മേഖലയിലുമുള്ള സെലിബ്രിറ്റികള്‍ ഇത്രയും. സജീവമായ മറ്റൊരു സമൂഹമാധ്യമം വേറെ കാണില്ല. ഉപയോഗിക്കുന്ന ആപ്പു പോലും. പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റായേക്കാം എന്നുള്ളതു കൊണ്ട് സെലിബ്രിറ്റികള്‍ പലരും ജനപക്ഷ പരിവേഷ സ്വഭാവമുള്ള ട്വിറ്ററില്‍ തുടര്‍ന്നു. അവരുടെ ആരാധകരും ഇതിനാല്‍ വിട്ടുപോയില്ല. ലോകരാഷ്ട്രീയത്തിലെ പല സംഭവവികാസങ്ങളിലും അക്കാലത്ത് ട്വിറ്റര്‍ ഉണ്ടായിരുന്നു. 2007ലാണു ട്വിറ്റര്‍ ഇന്റര്‍നെറ്റ് ലോകത്തിലേക്ക് എത്തിയത്. ടെക്‌സസിലെ ഓസ്റ്റിനില്‍ നടന്ന സൗത്ത് ബൈ സൗത്ത് വെസ്റ്റ് എന്ന സംഗീതകോണ്‍ഫറന്‍സില്‍ ട്വിറ്റര്‍ എന്ന സമൂഹമാധ്യമത്തിന് ഔപചാരികമായ തുടക്കമായി. അതിനും ഒരു വര്‍ഷം മുന്‍പായിരുന്നു ട്വിറ്റര്‍ എന്ന ആശയത്തിനു തുടക്കമായത്. ഇവാന്‍ വില്യംസ്, ബിസ് സ്റ്റോണ്‍,നോവ ഗ്ലാസ് എന്നീ ഐടി വിദഗ്ധരാണ് ട്വിറ്ററിനെ വികസിപ്പിച്ചെടുത്തത്. സെലിബ്രിറ്റി ഷൗട്ടൗട്ടുകള്‍ക്ക് ഇത്രയും പറ്റുന്ന ഒരു സമൂഹമാധ്യമം വേറെയില്ലെന്നായി. അക്കാലത്ത് പലരുടെയും ട്വിറ്ററിനെക്കുറിച്ചുള്ള വിലയിരുത്തല്‍. കൂ പോലെ തന്നെ ആഗോളതലത്തില്‍ ട്വിറ്ററിനു പ്രതിയോഗികള്‍ എത്തിയിരുന്നു യുഎസില്‍ ട്രംപിനെ ട്വിറ്റര്‍ വിലക്കിയതിനെത്തുടര്‍ന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ അസംഖ്യം അനുയായികളും പാര്‍ലര്‍ ,എന്ന ആപ്പിന് വലിയ പ്രചാരം നല്‍കിയിരുന്നു. എന്നാല്‍ പാര്‍ലര്‍ അത്ര വിജയമായില്ല. മാസ്റ്റഡോണ്‍, ഗാബ് തുടങ്ങിയ ബദലുകളുണ്ടെങ്കിലും പില്‍ക്കാലത്ത് ഇലോണ്‍ മസ്‌ക് ഏറ്റെടുത്ത് എക്‌സാക്കി മാറ്റിയ. ട്വിറ്റര്‍ തന്നെ ഈ രംഗത്ത് ഇന്നും പ്രധാനി.

Top