ദി കേരള സ്റ്റോറി പ്രദര്‍ശനം; ഇടുക്കി രൂപതയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭ

ദി കേരള സ്റ്റോറി പ്രദര്‍ശനം; ഇടുക്കി രൂപതയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭ

ഇടുക്കി: വിവാദ ചിത്രം ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭ. സഭയുടെ മുഖപത്രമായ ജീവനാദത്തിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇടുക്കി രൂപതാ അധികാരികള്‍ തല ചൊറിയുന്നത് തീക്കൊള്ളി കൊണ്ടാണെന്നും, കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം എന്താണെന്ന് അറിയാത്തവര്‍ സഭാസാരഥികളായി വരുമ്പോള്‍ അവര്‍ക്ക് ബൈബിളിനെക്കാള്‍ വലുത് വിചാരധാരയാണെന്ന് തോന്നുമെന്നും മുഖപത്രം വിമര്‍ശിക്കുന്നു.

മാലാഖമാര്‍ കയറാന്‍ മടിക്കുന്ന ഇടത്ത് സാത്താന്‍ കയറി ബ്രേക്ക് ഡാന്‍സ് കളിക്കുന്ന കാലമാണ്. പ്രണയത്തെ കെണിയാണെന്ന് പ്രചരിപ്പിക്കുന്നത് എന്തിനെന്നും മുഖപത്രം ചോദിക്കുന്നു. ഇക്കാലമത്രയും സഹോദരമതസ്ഥരോട് വെറുപ്പോ വൈരാഗ്യമോ ഇല്ലാതെ ജീവിച്ചവരാണ് ക്രൈസ്തവര്‍, ഇടുക്കി രൂപത ക്രൈസ്തവരെ മുസ്ലിം വിരോധികളാക്കാനുള്ള സംഘപരിവാര്‍ അജന്‍ഡ നടപ്പിലാക്കുകയാണ്.
തിരഞ്ഞെടുപ്പ് കാലത്ത് പരിവാര്‍ തിങ്ക് ടാങ്കിന്റെ തന്ത്രം നടപ്പിലാക്കാനുള്ള കോടാലിയായി ആരും പ്രവര്‍ത്തിക്കരുതെന്നും മുഖപത്രം വ്യക്തമാക്കുന്നു.

Top