ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് മുതല്‍, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന എല്ലാവരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എ.ഐയെ ഉപയോഗിക്കുന്നുണ്ട്. എ.ഐ ഇപ്പോള്‍ സാധാരണമായി മാറിയിരിക്കുന്നു, ആളുകളുടെ ബയോഡാറ്റകള്‍ തയ്യാറാക്കാനും, കവര്‍ ലെറ്ററുകള്‍, പ്രസ്താവനകള്‍, ധാരണാപത്രങ്ങള്‍, ജോലി അപേക്ഷകള്‍ എന്നിവ തയ്യാറാക്കുന്നതിന് എ.ഐയെ ഇപ്പോള്‍ പലരും ഉപയോഗിച്ചുകാണുന്നു. എ.ഐയുടെ ഉപയോഗം ഇപ്പോള്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഒരാള്‍ ഉറങ്ങുമ്പോള്‍ 1,000 ജോലികള്‍ക്ക് അപേക്ഷിക്കാന്‍ എ.ഐയെ ഉപയോഗപ്പെടുത്തിയതായുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
വീട്ടില്‍ ഉള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് വീട്ടിലെ ജോലി എളുപ്പം പൂര്‍ത്തിയാക്കാനായെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു ഉപഭോക്താവ് വെളിപ്പെടുത്തിയത് ഈ അടുത്ത കാലത്താണ്. കട്ടിലില്‍ സുഖമായി ഉറങ്ങുമ്പോള്‍ എ.ഐ ബോട്ട് എല്ലാ ജോലികളും പൂര്‍ത്തിയാക്കി എന്ന് മറ്റൊരു ഉപഭോക്താവും വെളിപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ എ.ഐയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനം മനുഷ്യര്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.