മുംബൈ: ഇംഗ്ലണ്ടിനെതിരെ അഞ്ച് ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടി20 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഷമിയെ ഉള്‍പ്പെടുത്തി. 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായിട്ടാണ് ഷമി ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത്. സഞ്ജു സാംസണ്‍ ഓപ്പണിംഗ് സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍ എന്നിവരെ ടീമിലേക്ക് പരിഗണിച്ചില്ല. സൂര്യുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരും ഇല്ല. അതേസമയം നിതീഷ് കുമാര്‍ റെഡ്ഡിയെ തിരിച്ചുവിളിച്ചു.
സ്പിന്‍ ഓള്‍റൗണ്ടറായ വാഷിംഗ്ടണ്‍ സുന്ദറും ടീമിലുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി ധ്രുവ് ജുറെലും ടീമിലെത്തി. ചാംപ്യന്‍സ് ട്രോഫി കളിക്കേണ്ടതിനാല്‍ യശസ്വി ജയ്സ്വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സഞ്ജു – അഭിഷേക് സഖ്യം ഇന്ത്യക്ക് വേണ്ടി ഓപ്പണ്‍ ചെയ്യും. ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ കളിച്ച അതേ ടി20 ടീമുമായി മുന്നോട്ട് പോകാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്. പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനല്ലാത്ത റിയാന്‍ പരാഗിന് സ്ഥാനം നഷ്ടമായി. അക്‌സര്‍ പട്ടേലാണ് വൈസ് ക്യാപ്റ്റന്‍.
Also Read: ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒക്ടോബര്‍ 25-ന് കേരളത്തില്‍
ഇന്ത്യന്‍ ടീം
ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, ധ്രുവ് ജുറല്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി.