കുടുംബത്തിലെ നാല് പേരെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

നാല് ദിവസം മുമ്പ് പള്ളിക്കൽ കിഴക്ക് മാരിയമ്മൻ ദേവീ ക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം

കുടുംബത്തിലെ നാല് പേരെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
കുടുംബത്തിലെ നാല് പേരെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

കൊട്ടാരക്കര: കുടുംബത്തിലെ നാല് പേരെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തു. നാല് ദിവസം മുമ്പ് പള്ളിക്കൽ കിഴക്ക് മാരിയമ്മൻ ദേവീ ക്ഷേത്രത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് ചരുവിള മല്ലിക ഭവനത്തിൽ മല്ലിക (60)യെ കൊട്ടാരക്കര പാെലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം മല്ലികയുടെ മക്കൾ ചാെവ്വാഴ്ച്ച ഉച്ചക്ക് 12 ഓടെയാണ് കൊട്ടാരക്കര കോടതിയിൽ ഹാജരായത്. ഇവരുടെ മക്കളായ വിഷ്ണു (34), വിജേഷ് (30) എന്നിവർ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി. ഇവരെ കാേടതി റിമാൻ്റ് ചെയ്തു.

Also Read: ധര്‍മ്മടത്ത് ഭര്‍ത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു; പ്രതി അറസ്റ്റില്‍

കൊട്ടാരക്കര പള്ളിക്കൽ ചരുവിള പുത്തൻ വീട്ടിൽ അരുൺ (28), മാതാവ് ലത (43) പിതാവ് സത്യൻ (48), അരുണിൻ്റെ ഭാര്യ അമൃത (23) എന്നിവർക്കാണ് പരിക്കേറ്റത്. ആറു മാസം പ്രായമായ കുട്ടിയെ വെട്ടുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് സത്യന് പരിക്കേറ്റത്. 2023 ൽ പ്രതിയായ വിഷ്ണുവും പരിക്കേറ്റ സത്യനും പള്ളിക്കൽ കിഴക്ക് മാരിയമ്മൻ ദേവീ ക്ഷേത്രത്തിൽ വെച്ച് ചെറിയ തർക്കമുണ്ടായിരുന്നു. ഇതേ തുടർന്നുള്ള വൈരാഗ്യത്തെ തുടർന്നാണ് കുടുംബത്തെ അക്രമായ്ച്ചത്.

Share Email
Top