കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവം; മൂന്ന് പേര്‍ കസ്റ്റഡിയില്‍, കുത്തിയ പ്രതിയെ പിടിക്കാനായില്ല

കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവം; മൂന്ന് പേര്‍ കസ്റ്റഡിയില്‍, കുത്തിയ പ്രതിയെ പിടിക്കാനായില്ല
കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവം; മൂന്ന് പേര്‍ കസ്റ്റഡിയില്‍, കുത്തിയ പ്രതിയെ പിടിക്കാനായില്ല

പത്തനംതിട്ട: മടത്തുംമൂഴിയില്‍ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ട കേസില്‍ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. മാമ്പാറ സ്വദേശി ജിതിനാണ് ഇന്നലെ രാത്രി പത്തരയോടെ കുത്തേറ്റ് മരിച്ചത്. കുത്തിയ കൂനങ്കര സ്വദേശി വിഷ്ണുവിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വിഷ്ണുവിനായി അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞദിവസമാണ് മടത്തുംമൂഴിയില്‍ റോഡരികില്‍ സംഘര്‍ഷം നടന്നത്. റോഡില്‍ വെച്ചാണ് ജിതിന് കുത്തേറ്റത്. പത്തംഗ സംഘമായിരുന്നു സംഘര്‍ഷത്തിന് പിന്നില്‍. പത്തനംതിട്ട എസ്പി, റാന്നി ഡി വൈ എസ് പി എന്നിവര്‍ കൊലപാതകം നടന്ന സ്ഥലം പരിശോധിച്ചു. പെരുന്നാട് സര്‍ക്കാര്‍ ആശുപത്രിയിലാണ് ജിതിനെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.

Share Email
Top