ട്രാഫിക് സുരക്ഷപദ്ധതി വിലയിരുത്തി ഹോങ്കോങ് പൊലീസ് സംഘം

ട്രാഫിക് സുരക്ഷപദ്ധതി വിലയിരുത്തി ഹോങ്കോങ് പൊലീസ് സംഘം

മനാമ: ബഹ്‌റൈനിലെ ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച പദ്ധതികളെ കുറിച്ച് ഹോങ്കോങ് പൊലീസ് സംഘം ചോദിച്ചറിയുകയും മികവ് പുലര്‍ത്തുന്നതായി അഭിപ്രായപ്പെടുകയും ചെയ്തു.രാജ്യത്തെ റോഡ് ഗതാഗതവും ട്രാഫിക് സുരക്ഷയും ഏറെ മികവുറ്റതാണെന്ന് സംഘം വ്യക്തമാക്കി. വിവിധ റോഡുകളില്‍ വാഹന നീക്കം നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും റോഡുകളില്‍ ട്രാഫിക് സുരക്ഷ സാധ്യമാക്കുന്നതിന് ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങളും സംഘത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ട്രാഫിക് സുരക്ഷയെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനുള്ള പദ്ധതികള്‍ റോഡപകടങ്ങള്‍ ഗണ്യമായി കുറക്കുന്നതാണെന്നും സംഘം അഭിപ്രായപ്പെട്ടു.

Top