CMDRF

അധ്യാപകർക്ക് റോളില്ല: മൂല്യനിർണ്ണയം ഇനി എഐയിലൂടെ

തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റേതാണ് തീരുമാനം

അധ്യാപകർക്ക് റോളില്ല: മൂല്യനിർണ്ണയം ഇനി എഐയിലൂടെ
അധ്യാപകർക്ക് റോളില്ല: മൂല്യനിർണ്ണയം ഇനി എഐയിലൂടെ

ചെന്നൈ: തമിഴ്‌നാട്ടിലെ സർവകലാശാലകളിൽ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് നിർമിതബുദ്ധി (എ.ഐ.) ഉപയോഗപ്പെടുത്താനൊരുങ്ങി ഉന്നതവിദ്യാഭ്യാസ വകുപ്പ്. സമയനഷ്ടം ഒഴിവാക്കൽ, കൃത്യത എന്നിവ ലക്ഷ്യമിട്ടാണ് മൂല്യനിർണയത്തിന് എ.ഐ. ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എ.ഐ. പ്രകാരമുള്ള സോഫ്റ്റ്‌ വെയർ ഉപയോഗിച്ചായിരിക്കും മൂല്യനിർണയം. ഇതിൽ അധ്യാപകർക്ക് റോളില്ല. ഉടൻ ഇത് നടപ്പിലാക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.

ALSO READ: ഇം​ഗ്ലീ​ഷി​ലും അ​റ​ബി​യി​ലും ഇനി ഇ-​ഇ​ൻ​വോ​യ്​​സി​ങ്​; സോ​ഫ്​​റ്റ്​​വെ​യ​ർ ലോ​ഞ്ചി​ങ്​ റോ​ഡ്​ ഷോ

ഉത്തരകടലാസുകൾ സ്കാൻചെയ്ത് എ.ഐ. സോഫ്റ്റ്‌വേറിൽ അപ്‌ലോഡ് ചെയ്താകും മൂല്യനിർണയം. തിരഞ്ഞെടുത്ത് എഴുതേണ്ട ഉത്തരങ്ങൾ കൂടാതെ വിവരണാത്മക ഉത്തരങ്ങളും എ.ഐ.തന്നെ മൂല്യനിർണയം ചെയ്യും. അധ്യാപകരെക്കാൾ കൃത്യതയോടെ എ.ഐ. സംവിധാനത്തിന് മൂല്യനിർണയം നടത്താൻ കഴിയുമെന്ന് ഉന്നതവിദ്യാഭ്യാസ അധികൃതർ പറഞ്ഞു. മാർക്കുകൾ, ഗ്രേഡുകൾ എന്നിവ നൽകുന്ന നടപടികളും ഇവയുടെ കണക്കുകൂട്ടലുകളും അതിവേഗത്തിൽ നടത്തും.

അധ്യാപകർക്ക് ഒരു ഉത്തരക്കടലാസ് മൂല്യനിർണയം നടത്താൻ വളരെ സമയം ആവിശ്യമാണ്. വിവരണാത്മക ഉത്തരങ്ങളടങ്ങുന്ന ആയിരത്തിലേറെ ഉത്തരക്കടലാസ് ഒരു മിനിറ്റിനുള്ളിൽ എ.ഐ. ഉപയോഗിച്ച് മൂല്യനിർണയം നടത്താൻ ഇതിലൂടെ കഴിയും.അധ്യാപകർക്ക് ക്ലാസുകളെടുക്കുന്നതിനും അതിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനും കൂടുതൽ സമയം ചെലവഴിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. വ്യത്യസ്തമായ മൂല്യ നിർണായ രീതിയാണിതെന്ന് നിസ്സംശയം പറയാം.

Top