മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരായ കേസ്; സൗബിന്റെയും ഷോണ്‍ ആന്റണിയുടെയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരായ കേസ്; സൗബിന്റെയും ഷോണ്‍ ആന്റണിയുടെയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കളുമായി ബന്ധപ്പെട്ട കേസില്‍ സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് കേരള ഹൈക്കോടതി. ഇരുവരും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആണ് അവധിക്കാല ബെഞ്ചിന്റെ നടപടി. ഹര്‍ജിയില്‍ മറുപടി അറിയിക്കാന്‍ സര്‍ക്കാരിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസില്‍ പൊലീസ് ബാങ്ക് രേഖകള്‍ തേടിയിരുന്നു. പരാതിക്കാരനും നിര്‍മാതാക്കളുമായി നടത്തിയ ഇടപാടുകളുടെ രേഖകളാണ് ശേഖരിക്കുന്നത്. ഷോണ്‍ ആന്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവരെ രേഖകള്‍ ലഭിച്ച ശേഷം ചോദ്യം ചെയ്യും.

Top