അഭിമന്യു വധക്കേസ്: വിചാരണ ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

അഭിമന്യുവിന്റെ അമ്മ ഭൂപതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.

അഭിമന്യു വധക്കേസ്: വിചാരണ ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്
അഭിമന്യു വധക്കേസ്: വിചാരണ ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്

കൊച്ചി: അഭിമന്യു വധക്കേസിന്റെ വിചാരണ ഒമ്പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. അഭിമന്യുവിന്റെ അമ്മ ഭൂപതി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
വിചാരണ പൂര്‍ത്തിയാക്കാന്‍ 9 മാസം സാവകാശം വേണമെന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ആവശ്യപ്പെട്ടിരുന്നു. ഇതും അംഗീകരിച്ചു.

Also Read: പ്രതിപക്ഷ നേതാവ് നയിക്കുന്ന മലയോര സമര യാത്ര ജനുവരി 25 മുതല്‍

2018 ജൂലൈ രണ്ടിനാണ് എസ്എഫ്ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നത്. 2018 സെപ്തംബര്‍ 26നാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. 16 പ്രതികളാണ് കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം അവസാനം വിചാരണ ആരംഭിക്കാനിരിക്കേ കുറ്റപത്രമടക്കമുള്ള പ്രധാന രേഖകള്‍ വിചാരണ കോടതിയില്‍ നിന്ന് നഷ്ടമായത് വിവാദമായിരുന്നു. പിന്നീട്, ഹൈക്കോടതിയുടെ തന്നെ നിര്‍ദേശപ്രകാരം പ്രോസിക്യൂഷന്‍ പുനഃസൃഷ്ടിച്ച രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചു.

Share Email
Top