ഹരിയാണയിൽ മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും: ഭൂപീന്ദർ സിങ് ഹൂഡ

എംഎൽഎമാരും ഹൈക്കമാൻഡും തീരുമാനമെടുക്കുമെന്നും ഇതാണ് ജനാധിപത്യമെന്നും ഹൂഡ പ്രതികരിച്ചു

ഹരിയാണയിൽ മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും: ഭൂപീന്ദർ സിങ് ഹൂഡ
ഹരിയാണയിൽ മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും: ഭൂപീന്ദർ സിങ് ഹൂഡ

ഡൽഹി: ഹരിയാണയിൽ മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡ പറഞ്ഞു.

മുതിർന്ന നേതാക്കളായ കുമാരി സെൽജയും രൺദീപ് സുർജേവാലയും മുഖ്യമന്ത്രി സ്ഥാനമോഹം വെളിപ്പെടുത്തിയത് സംബന്ധിച്ച ചോദ്യത്തിന് എല്ലാവരും ആഗ്രഹിക്കണം, നിങ്ങൾക്കും ആഗ്രഹിക്കാം. എന്നാൽ എംഎൽഎമാരും ഹൈക്കമാൻഡും തീരുമാനമെടുക്കുമെന്നും ഇതാണ് ജനാധിപത്യമെന്നും ഹൂഡ പ്രതികരിച്ചു.

ഹാട്രിക് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് ​ഗോദയിലേക്കിറങ്ങിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. 2014-ലെ മോദി തരം​ഗത്തിൽ 47 സീറ്റുകൾ സ്വന്തമാക്കിയാണ് സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലേറിയത്. 2019-ലും അധികാരം നിലനിർത്തി.

Top