മഞ്ഞിന്റെ സ്വർഗ്ഗം തുറക്കുന്നു! ഇടുങ്ങിയ വഴികളിലൂടെ സാഹസിക യാത്ര; സഞ്ചാരികളെ മാടിവിളിച്ച് മണാലി…

ക്രിസ്തുമസ്-ന്യൂ ഇയർ അവധിക്കാലം അടുക്കുമ്പോൾ കുളു-മണാലിയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഇത് സുവർണ്ണാവസരമാണ്

മഞ്ഞിന്റെ സ്വർഗ്ഗം തുറക്കുന്നു! ഇടുങ്ങിയ വഴികളിലൂടെ സാഹസിക യാത്ര; സഞ്ചാരികളെ മാടിവിളിച്ച് മണാലി…
മഞ്ഞിന്റെ സ്വർഗ്ഗം തുറക്കുന്നു! ഇടുങ്ങിയ വഴികളിലൂടെ സാഹസിക യാത്ര; സഞ്ചാരികളെ മാടിവിളിച്ച് മണാലി…

പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ഹിമാലയൻ മലനിരകളുടെ താഴ്വരയിൽ, ശാന്തസുന്ദരമായൊരിടം, അതാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ മണാലി. ഓരോ വർഷവും ലോകത്തിൻ്റെ വിവിധ കോണുകളിൽ നിന്നായി എണ്ണിയാലൊടുങ്ങാത്ത സഞ്ചാരികളാണ് ഈ മഞ്ഞിൻ്റെ താഴ്‌വരയിലേക്ക് എത്തുന്നത്.

ക്രിസ്തുമസ്-ന്യൂ ഇയർ അവധിക്കാലം അടുക്കുമ്പോൾ കുളു-മണാലിയിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് ഇത് സുവർണ്ണാവസരമാണ്. കാരണം ഒക്ടോബർ മുതൽ ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന ശൈത്യകാലത്തെ മഞ്ഞുവീഴ്ചയാണ് ഇവിടുത്തെ പ്രധാന ആകർഷണം. സാധാരണയായി ഡിസംബർ – ജനുവരി മാസങ്ങളിൽ താപനില മൈനസ് അഞ്ച് ഡിഗ്രി സെൽഷ്യസിലേക്ക് വരെ താഴാറുണ്ട്.

ഹണിമൂൺ ഡെസ്റ്റിനേഷൻ, സാഹസിക വിനോദങ്ങളുടെ കേന്ദ്രം

ഹിമാലയത്തോട് ചേർന്നു കിടക്കുന്ന മണാലി പ്രകൃതി സൗന്ദര്യം നുകരാനും സാഹസിക വിനോദങ്ങളിൽ ഏർപ്പെടാനും പറ്റിയ ഇടമാണ്. ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നായ മണാലി സാഹസികപ്രിയരുടെ ഇഷ്ട കേന്ദ്രം കൂടിയാണ്.

വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്കീയിംഗ്, ട്രെക്കിംഗ്, ഹൈക്കിംഗ് തുടങ്ങി നിരവധി വിനോദങ്ങൾ ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നു. മണാലിയിലെത്തിയാൽ സോളാങ് താഴ്വര, ഹഡിംബ ക്ഷേത്രങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയും ചൂടുള്ള നീരുറവയ്ക്ക് പ്രശസ്തമായ വസിഷ്ഠ് എന്ന ഗ്രാമവും സന്ദർശിക്കാവുന്നതാണ്.

Also Read: രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ ഉണരാറുണ്ടോ? പുരുഷന്മാർ ശ്രദ്ധിക്കുക; ഇത് നിസ്സാരമല്ല!

റോഹ്താങ് പാസ്: സ്വർഗ്ഗത്തിലേക്കുള്ള വഴി

ജൂൺ മുതൽ ഒക്ടോബർ വരെയുള്ള സീസണിൽ മണാലിയിൽ പോകുന്നവർ തീർച്ചയായും കാണേണ്ട സ്ഥലമാണ് റോഹ്താങ് പാസ്. മണാലിയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെ 13,050 അടിയോളം ഉയരത്തിലാണ് റോഹ്താങ് പാസ് സ്ഥിതി ചെയ്യുന്നത്. ഈ മേഖലയിലെ ജനങ്ങളെ രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏകമാർഗം കൂടിയാണിത്.

മണാലി ടൗൺ, ഓൾഡ് മണാലി എന്നിങ്ങനെ രണ്ട് പ്രദേശങ്ങളാണ് ഇവിടെ പ്രധാനമായുള്ളത്. ഓൾഡ് മണാലിയാണ് സന്ദർശകരെ ആകർഷിക്കുന്ന പ്രധാന സ്ഥലം. ഷോപ്പിംഗിനായി ടിബറ്റൻ മാർക്കറ്റ്, മനു മാർക്കറ്റ്, മാൾ റോഡ് എന്നിവയുമുണ്ട്.

Share Email
Top