‘ദ ഗോട്ട്’ റിലീസ് തീയതി പ്രഖ്യാപിച്ചു; ആവേശത്തോടെ ആരാധകര്‍

‘ദ ഗോട്ട്’ റിലീസ് തീയതി പ്രഖ്യാപിച്ചു; ആവേശത്തോടെ ആരാധകര്‍

വിജയ്‌യെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’. സയന്‍സ് ഫിക്ഷന്‍ എന്റര്‍ടൈനര്‍ ജോണറില്‍ കഥ പറയുന്ന ചിത്രമാണ് ‘ദ ഗോട്ട്’. ആരാധകരെ ആവേശത്തിലാഴ്ത്തി ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് എത്തിയിരിക്കുകയാണ്.

ദ ഗോട്ടിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്തംബര്‍ 5 നാണ് ദ ഗോട്ട് ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുന്നത്. വിനായക ചതുര്‍ഥിയോട് അനുബന്ധിച്ചാണ് റിലീസ്. എജിസ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം റിലീസ് ചെയ്യുന്നത്. യുവന്‍ ശങ്കര്‍രാജയാണ് സംഗീതം. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്നേഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘ദ ഗോട്ടി’ന് ശേഷം ഒരു സിനിമ കൂടി ചെയ്താണ് വിജയ് അഭിനയം അവസാനിപ്പിക്കുന്നത്. വിജയിന്റെ അവസാന ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. എച്ച് വിനോദ് ആയിരിക്കും ചിത്രത്തിന്റെ സംവിധായകനെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

Top