ഇവിടേക്കാണോ പോകുന്നത്, ബി കെയർ ഫുൾ

ആ​ഗോള സമാധാന സൂചികയിലാണ് 2024ലെ കണക്കുപ്രകാരം ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളെ പറ്റി പറയുന്നത്

ഇവിടേക്കാണോ പോകുന്നത്, ബി കെയർ ഫുൾ
ഇവിടേക്കാണോ പോകുന്നത്, ബി കെയർ ഫുൾ

യാത്രപോകാൻ ഇഷ്ടമുള്ളവരാണല്ലെ അധികമാളുകളും. ധാരളം യാത്ര ചെയ്ത് പുതിയ കാഴ്ച്ചകളും, അനുഭവങ്ങളുമൊക്കെ അടുത്തറിയാൻ ആകാംക്ഷയുള്ളവരാണ്. പലപ്പോളും യാത്രകൾക്കായി നല്ല മനോഹരമായ പോകാൻ സാധ്യമായ സ്ഥലങ്ങളാണല്ലെ നമ്മൾ തെരഞ്ഞെടുക്കുന്നത്. അതിൽ പ്രധാന ഘടകം കൂടിയാണ് സുരക്ഷ. സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന സ്ഥലങ്ങൾ കൂടിയായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. അത്ര സുരക്ഷിതമല്ലാത്ത കുറച്ച് രാജ്യങ്ങളെ പരിചയപ്പെടുത്തി തരാം. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ് പുറത്തിറക്കിയ ആ​ഗോള സമാധാന സൂചികയിലാണ് 2024ലെ കണക്കുപ്രകാരം ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളെ പറ്റി പറയുന്നത്. ഇതിൽ ആദ്യ ഏഴിൽ വരുന്നവയാണ് ഇവ..

സുഡാൻ

sudan

വടക്ക് കിഴക്കൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ് സുഡാൻ എന്ന റിപ്പബ്ലിക്ക് ഓഫ് സുഡാൻ. ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ രാഷ്ട്രമാണിത്. വിസ്തീർണ്ണത്തിന്റെ കാര്യത്തിൽ ലോകത്തിലെ പതിനാറാമത്തെയും, ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മൂന്നാമത്തെ വലിയ രാജ്യവുമാണ് സുഡാൻ. എന്നാൽ 2023ൽ ആഭ്യന്തര കലാപം വർദ്ധിച്ചതോടെ സുഡാനിൽ ഭീതിതമായ അന്തരീക്ഷമാണ്. സൈന്യവും വിമതരും തമ്മിൽ നടക്കുന്ന സായുധപോരാട്ടത്തിൽ പ്രതിദിനം നിരവധി പേരാണ് സുഡാനിൽ മരിച്ചുവീഴുന്നത്. അതിനാൽ നിലവിലെ സാഹചര്യത്തിൽ സുഡാൻ സന്ദർശനം വിനോദസഞ്ചാരികൾക്ക് അനുയോജ്യമല്ല.

Also Read: മുതല്‍ക്കൂട്ടാകുന്ന വിവാഹചടങ്ങുകൾ, പ്രോത്സാഹനവുമായി സർക്കാർ

അഫ്​ഗാനിസ്ഥാൻ

afganisthan

ഏഷ്യയിലെ ഒരു പരമാധികാര രാജ്യമാണ്‌ അഫ്ഗാനിസ്ഥാൻ. മധ്യ ഏഷ്യയിലും തെക്കനേഷ്യയിലുമായി വ്യാപിച്ചു കിടക്കുന്നു. പാക്കിസ്ഥാൻ, തുർക്ക്‌മെനിസ്താൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ചൈന,ഇന്ത്യ (പാക്കിസ്ഥാൻ അധിനിവേശ കാശ്മീർ പ്രദേശം) എന്നിവയാണ് ഈ രാജ്യത്തിൻറെ അയൽ രാജ്യങ്ങൾ. ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണ് ഇത്. ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ് അഫ്​ഗാനിസ്ഥാൻ. താലിബാൻ ഭരണകൂടത്തിന്റെ വ്യവസ്ഥകളാണ് ഇതിന് കാരണമായി കണക്കാക്കുന്നത്.

സൗത്ത് സുഡാൻ

south sudan

ആഭ്യന്തര കലാപത്തിൽ സൗത്ത് സുഡാനും മുന്നിലാണ്. അതിനാൽ ഇവിടേക്കും കടക്കാതിരിക്കുന്നതാണ് ഉചിതം.

യുക്രെയ്ൻ

Also Read: തടി കുറയ്ക്കാൻ തണുത്ത വെള്ളത്തിൽ കുളിച്ചാൽ മതിയോ ..?

ukrine

കിഴക്കൻ യൂറോപ്പിലെ ഒരു രാജ്യമാണ് യുക്രെയ്ൻ . കിഴക്കും വടക്കുകിഴക്കും അതിർത്തി പങ്കിടുന്ന റഷ്യയ്ക്ക് ശേഷം ഏറ്റവും വലിയ യൂറോപ്യൻ രാജ്യമാണിത്. 2022ൽ റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ യുദ്ധത്തിന് ശേഷം യുക്രെയ്നിൽ സാധാരണക്കാരുടെ ജീവന് ഭീഷണി ഉയർന്നിരുന്നു. യുദ്ധം അവസാനിക്കുന്നത് വരെയും യുക്രെയ്നിലേക്ക് കാഴ്ചകൾ കാണാൻ പോകാതിരിക്കുന്നതാകും നല്ലത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോം​ഗോ

Democratic Republic of Congo

മുൻപ് ബെൽജിയൻ കോംഗോയുടെ ബെൽജിയൻ കോളനി ആയിരുന്ന ഈ രാജ്യം സ്വാതന്ത്ര്യലബ്ധിക്കുശേഷം റിപബ്ലിക്ക് ഓഫ് കോംഗോ എന്ന പേര് സ്വീകരിച്ചു. 1964 ഓഗസ്റ്റ് 1-നു ഈ രാജ്യത്തിന്റെ പേര് ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോ എന്നാക്കി മാറ്റി. അയൽ‌രാജ്യമായ റിപബ്ലിക്ക് ഓഫ് കോംഗോയിൽ നിന്നും വേർതിരിച്ച് അറിയുന്നതിനായിരുന്നു പേര് മാറ്റം. സായുധസേനയും വിമതരും തമ്മിൽ പ്രതിദിനം സംഘർഷം നടക്കുന്ന കോം​ഗോയിൽ സമാധാനപൂർണമായ ജീവിതം നയിക്കുക പ്രയാസകരമാണ്.

റഷ്യ

Russia

റഷ്യ അഥവാ റഷ്യൻ ഫെഡറേഷൻ ലോകത്തിലെ ഏറ്റവും വിസ്തൃതിയേറിയ രാജ്യമാണ്‌. മോസ്കോ ആണ് തലസ്ഥാനം. പഴയ സോവിയറ്റ്‌ യൂണിയനിലെ പ്രധാന റിപബ്ലിക്കായിരുന്ന റഷ്യ ഇപ്പോൾ സ്വതന്ത്ര രാജ്യമാണ്‌. നോർവേ, ഫിൻലാന്റ്, എസ്തോണിയ, ലാത്‌വിയ, ലിത്വാനിയ, പോളണ്ട്, ബെലാറസ്,യുക്രൈൻ, ജോർജിയ, അസർബൈജാൻ, ഖസാഖിസ്ഥാൻ, ചൈന, മംഗോളിയ, ഉത്തര കൊറിയ എന്നിവയാണ്‌ റഷ്യയുടെ അയൽരാജ്യങ്ങൾ. യുക്രെയ്നിലേക്ക് അധിനിവേശം നടത്തി യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം റഷ്യയെ നിരവധി രാജ്യങ്ങൾ ഉപരോ​ധിച്ചിരുന്നു. അതുകൊണ്ടുതന്നെ യാത്രക്കാർക്ക് ഇവിടം അത്ര സുരക്ഷിതമല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

Also Read: കൂര്‍ക്കംവലി ഉറക്കം കെടുത്തുന്നുണ്ടോ? ഈ ഭക്ഷണം മികച്ചതെന്ന് പഠനം

യെമൻ

yemen

മധ്യപൂർവേഷ്യയിൽ ഉൾപ്പെടുന്ന ഒരു രാജ്യമാണ് യെമൻ. യെമനാണ് സുരക്ഷിതത്വത്തിൽ ഏറ്റവും പിറകിലുള്ളത്. വിനോദസഞ്ചാരികൾക്ക് ഏറ്റവും അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോകേണ്ടി വന്നേക്കാവുന്ന രാജ്യമായി യെമനെ കണക്കാക്കുന്നു.

Share Email
Top